Banana Leaves: വാഴയില അത്ര `വാഴ`യല്ല; വാഴയിലയിൽ ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതും നൽകുന്നത് അത്ഭുത ഗുണങ്ങൾ
വർഷങ്ങളായി മലയാളികൾ ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതിനും വാഴയില ഉപയോഗിക്കുന്നുണ്ട്. വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകും.
വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗ യോഗ്യമാണ്. ഇവയിൽ കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം, ചെമ്പ് തുടങ്ങിയ പോഷകങ്ങൾ നിരവധിയായി അടങ്ങിയിരിക്കുന്നു.
വാഴയിലയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ വാഴയില ചൂടാകുന്നത് അതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഭക്ഷണത്തിൽ കലരാനും ഇതുവഴി ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
വാഴയിലയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ കോശങ്ങളുടെ ആരോഗ്യത്തിനും ചർമ്മത്തിൻറെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു.
വാഴയിലയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ ഹൃദ്രോഗം, കാൻസർ എന്നിവയെ പ്രതിരോധിക്കുന്നു. കിഡ്നി സ്റ്റോൺ തടയാനും ഇത് സഹായിക്കുന്നു.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.