Stomach Gas: വയറ്റിൽ ഗ്യാസ് അടിച്ചു കേറി വന്നോ? എങ്കിൽ ഇവ മൂന്നും കഴിച്ചാൽ കാണാം മാജിക്!
ഇന്നത്തെ ജീവിതശൈലിയും മോശം ഭക്ഷണക്രമവും ഗ്യാസ്, അസിഡിറ്റി എന്നിവ ഉണ്ടാകാൻ പ്രധാന കാരണങ്ങളാണ്.
ഗ്യാസിൽ നിന്ന് മോചനം നേടാൻ പെട്ടെന്ന് സഹായിക്കുന്ന 3 കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
വയറുവേദനയും ഗ്യാസും അകറ്റാൻ പുതിന സഹായിക്കും. അതിനായി പുതിനയിലയുടെ നീര് പിഴിഞ്ഞ് അതിലേയ്ക്ക് നാരങ്ങയും വെള്ളവും കലർത്തിയ ശേഷം കുടിക്കുക.
ദിവസവും രാവിലെ നിങ്ങളുടെ വയറ്റിൽ ഗ്യാസ് അനുഭവപ്പെടുന്നുണ്ടെങ്കിൽ വെളുത്തുള്ളിയുടെ സഹായം തേടാവുന്നതാണ്. വെളുത്തുള്ളി നീര് വെള്ളത്തിൽ കലക്കി കുടിക്കുകയാണ് ചെയ്യേണ്ടത്. ഇതിനായി ഒരു അല്ലി വെളുത്തുള്ളി ചതച്ച് നീര് എടുത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ കലർത്തി കുടിച്ചാൽ മാത്രം മതി.
അസിഡിറ്റി, വയറ്റിലെ ഗ്യാസ് എന്നിവ കലശലാകുന്ന സാഹചര്യത്തിൽ അയമോദകം കഴിക്കാം. ഇതിനായി അര ടീസ്പൂൺ ഇഞ്ചിപ്പൊടിയും അര ടീസ്പൂൺ അയമോദകവും നന്നായി കലർത്തി സംയോജിപ്പിക്കുക. ഈ മിശ്രിതം രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി കുടിക്കുന്നത് ഫലം ചെയ്യും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.