Education loan: ഇന്ത്യയിലോ വിദേശത്തോ ഉന്നതപഠനത്തിന് വിദ്യാഭ്യാസ വായ്പ എടുക്കുന്നവർ ഇക്കാര്യങ്ങൾ അറിയണം

Sun, 02 Oct 2022-1:35 pm,

ഇന്ത്യയിലോ വിദേശത്തോ ഉന്നത പഠനം നേടാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ ചിലവ് വളരെ കൂടുതലാകും. ഈ സാഹചര്യത്തിൽ ഒരു വിദ്യാഭ്യാസ വായ്പ എടുക്കുന്നതായിരിക്കും നല്ലത്.

പഠന മേഖലയെ ആശ്രയിച്ച് ലോൺ തുക വ്യത്യസ്തമായിരിക്കും. പല ബാങ്കുകളും ഇന്ത്യയിൽ പഠിക്കാൻ 50 ലക്ഷം രൂപ വരെയും വിദേശ പഠനത്തിന് ഒരു കോടി രൂപ വരെയും വായ്പ നൽകുന്നുണ്ട്. ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് ബാങ്കുകൾ ലോൺ നൽകി വരുന്നു.

 

വിദേശ യാത്ര, പഠന സാമഗ്രികളുടെ ചെലവുകൾ എന്നിവയെല്ലാം ഇതിൽ ഉൾക്കൊള്ളുന്നു. ബാങ്കുകൾ എളുപ്പത്തിൽ തിരിച്ചടവ് ഓപ്ഷനുകളും നൽകുന്നുണ്ട്. കോഴ്സ് പൂർത്തിയാക്കിയ ശേഷം 12 വർഷമാണ് തിരിച്ചടവ് സമയം.

 

10, 12 ക്ലാസുകളിലെ മാർക്ക് ഷീറ്റും പാസായ സർട്ടിഫിക്കറ്റും. കോളേജ്, യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള ഓഫർ ലെറ്റർ. ഫീസ് ഘടന വ്യക്തമാക്കുന്ന പേപ്പറുകൾ. അപേക്ഷകന്റെയും ജാമ്യക്കാരന്റെയും കെവൈസി രേഖകൾ എന്നിവ ആവശ്യമാണ്.

പല ബാങ്കുകളും നാല് ലക്ഷം രൂപയിൽ താഴെയുള്ള വായ്പകൾക്ക് ഈട് ആവശ്യപ്പെടുന്നില്ല. എന്നാൽ നാല് ലക്ഷം മുതൽ 7.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഗ്യാരന്റർ ആവശ്യമാണ്. 7.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകൾക്ക് ഈട് നിർബന്ധമാണ്. വിദേശത്ത് പഠിക്കാൻ വായ്പ എടുക്കണമെങ്കിൽ ഇൻഷുറൻസ് ആവശ്യമാണ്. വിദ്യാഭ്യാസ വായ്പ എടുത്ത ഉടനെ തിരിച്ചടവ് നടത്തേണ്ടതില്ല. കോഴ്‌സ് പൂർത്തിയാക്കി ഏതാനും മാസങ്ങൾക്കോ ​​ഒരു വർഷത്തിനോ ശേഷം നിങ്ങൾക്ക് തിരിച്ചടവ് ആരംഭിക്കാം. ഇത് അഞ്ച് മുതൽ ഏഴ് വർഷം വരെ ദീർഘിപ്പിക്കാനും കഴിയും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link