Happy Eid al Adha 2022: ത്യാഗത്തിന്റെയും സഹനത്തിന്റെയും `ബലി പെരുന്നാൾ`; പ്രിയപ്പെട്ടവർക്ക് നേരാം ബക്രീദ് ആശംസകൾ
ഈ പുണ്യ ദിനം നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും നൽകട്ടെ. നിങ്ങൾക്കും കുടുംബത്തിനും ഈദ് മുബാറക്.
അല്ലാഹു എപ്പോഴും നിങ്ങളെ നയിക്കുകയും ജീവിതത്തിൽ സന്തോഷം നിറയ്ക്കുകയും ചെയ്യട്ടെ. നിങ്ങൾക്കും കുടുംബത്തിനും ബക്രീദ് ആശംസകൾ.
ഈദ്-അൽ-അദ്ഹയുടെ ഈ വിശുദ്ധ ഉത്സവത്തിൽ നിങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഈദ് മുബാറക്!
ഈ വിശുദ്ധ ഉത്സവം നിങ്ങളുടെ ജീവിതത്തിൽ വെളിച്ചവും സന്തോഷവും നൽകട്ടെ. നിങ്ങൾക്കും കുടുംബത്തിനും ബക്രീദ് മുബാറക്.
ഈ പുണ്യ ദിനത്തിൽ നിങ്ങൾക്ക് നല്ല ആരോഗ്യം നേരുന്നു.
വരും വർഷങ്ങളിൽ സർവ്വശക്തൻ നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ട് നിറയ്ക്കട്ടെ! ഈദ് മുബാറക്!
ഈ ശുഭ സന്ദർഭം നിങ്ങൾക്ക് നല്ല ആരോഗ്യവും സമ്പത്തും സമൃദ്ധിയും നൽകട്ടെ എന്ന് ആശംസിക്കുന്നു. ബക്രീദ് ആശംസകൾ!
ഈ പുണ്യ ദിനം നിങ്ങളുടെ ഹൃദയത്തെയും ആത്മാവിനെയും സമാധാനത്താൽ പ്രകാശിപ്പിക്കട്ടെ. ഈദ് മുബാറക്!
ഈദ് അൽ അദ്ഹയുടെ ഈ വിശുദ്ധ ഉത്സവത്തിൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എന്റെ പ്രാർത്ഥനയും ആശംസകളും! നിങ്ങൾക്ക് ഒരുപാട് വിജയങ്ങളും നേരുന്നു.
പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മാഇൽനെ അല്ലാഹുവിന്റെ കല്പന പ്രകാരം ദൈവ പ്രീതിക്കായി ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് പെരുന്നാളിന് ബലി പെരുന്നാൾ എന്ന് പേരു വന്നതും. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാൾ എന്നാണ് ഇവരുടെ വിശ്വാസം. അതിന്റെ പ്രതീകമായി മുസ്ലിം മതക്കാർ ഈ ദിവസം അല്ലാഹുവിന്റെ പ്രീതിക്കായി മൃഗബലി നടത്തുന്ന പതിവുണ്ട്.