Eid Al-Fitr 2024 : ഗൾഫിൽ ഇന്ന് ശവ്വൽ മാസപ്പിറവിക്ക് സാധ്യത; യുഎഇയിലെ നിസ്കാര സമയം ഇങ്ങനെ
ശവ്വാൽ മാസത്തിലെ ചന്ദ്രക്കല ദർശിച്ച ഒരു മാസത്തെ റമദാൻ നോമ്പിന് അവസാനം കുറിച്ച് ചെറിയ പെരുന്നാൾ നാളെ ആഘോഷിക്കും
ചാന്ദ്ര കലണ്ടർ പ്രകാരം ഇസ്ലാമിക മാസം 29 അല്ലെങ്കിൽ 30 ദിവസം വരെ റമദാൻ മാസം നീണ്ട് നിൽക്കുന്നത്.
ഇതിന് ശേഷം പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നിസ്കാരം നടത്തും. യുഎഇയിലെ വിവിധ എമിറേറ്റുകളിലെ പ്രാർഥന സമയം നിശ്ചയിക്കുകയും ചെയ്തു. ആ സമയങ്ങൾ ഇങ്ങനെയാണ്
ദുബായിൽ രാവിലെ 6.18നാണ് ചെറിയ പെരുന്നാൾ നിസ്കാരം
ഷാർജയിൽ രാവിലെ 6.17നാണ് ചെറിയ പെരുന്നാൾ നിസ്കാരം
അബുദാബി രാവിലെ 6.22നാണ് ചെറിയ പെരുന്നാൾ നിസ്കാരം
അജ്മാൻ രാവിലെ 6.15നാണ് ചെറിയ പെരുന്നാൾ നിസ്കാരം
റാസൽഖൈമ രാവിലെ 6.15നാണ് ചെറിയ പെരുന്നാൾ നിസ്കാരം