Esha Deol: ഭരത് തഖ്താനിയിൽ നിന്ന് വേർപിരിഞ്ഞതിന് ശേഷം പുതിയ ചങ്ങാതിയ്ക്കൊപ്പം ഇഷ ഡിയോൾ!! ക്യൂട്ട് ചിത്രങ്ങള്‍ വൈറല്‍

Tue, 27 Feb 2024-8:55 pm,

ഇഷാ ഡിയോളും നടിയുടെ പുതിയ ചങ്ങാതിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.  ഇഷാ ഡിയോള്‍ തന്‍റെ ഓമനയായ വളര്‍ത്തുനായ കിക്കോയ്‌ക്കൊപ്പമാണ് എത്തിയത്. 

കറുത്ത കാഷ്വൽ വേഷത്തിള്‍ വസ്ത്രത്തിൽ കിക്കോയ്‌ക്കൊപ്പം ഇഷയെ കണ്ടതോടെ ആരാധകരും ആവേശത്തിലായി.  

2024 ഫെബ്രുവരിയിൽ ബിസിനസുകാരനായ ഭർത്താവ് ഭരത് തഖ്താനിയിൽ നിന്ന് വേർപിരിയുകയാണെന്ന് ഇഷ ഡിയോൾ പറഞ്ഞിരുന്നു. ഈ വാര്‍ത്ത ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. 

ഇഷയും ഭരതും വേർപിരിയുകയാണെന്ന് ഇഷാ ഡിയോളിന്‍റെ ടീം 2024 ഫെബ്രുവരി 6 ന് ഔദ്യോഗിക പ്രസ്താവന ഇറക്കിയിരുന്നു. 11 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിഞ്ഞത്. 

ഇഷയും ഭരതും തമ്മിലുള്ള ബന്ധം ഉലഞ്ഞ അവസരത്തില്‍ ഡിയോൾ കുടുംബമോ അമ്മ ഹേമമാലിനിയോ  ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്...   

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link