Esther Anil: ദളപതി സിനിമയിലെ ശോഭനയെ പുനഃസൃഷ്ടിച്ച് എസ്തർ - ചിത്രങ്ങൾ
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്.
അത്തരത്തിൽ പുതിയ ചിത്രങ്ങൾ എസ്തർ പോസ്റ്റ് ചെയ്തതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സാരിയുടുത്തുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടാൻ കാരണം അതിന്റെ തീം തന്നെയാണ്.
രജനികാന്ത്-മമ്മൂട്ടി ചിത്രം ദളപതിയിലെ ശോഭനയുടെ കഥാപാത്രത്തെയാണ് എസ്തറും കൂട്ടരും പുനഃസൃഷ്ടിക്കാൻ ശ്രമിച്ചത്.
സിനിമ ഷൂട്ട് ചെയ്ത അതേ ലൊക്കേഷനിൽ തന്നെയാണ് ഫോട്ടോഷൂട്ടും നടത്തിയത്.
നിരവധി പേർ ചിത്രങ്ങൾക്ക് കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
തമിഴ്, തെലുങ്ക് ഭാഷകളിലും എസ്തർ അഭിനയിച്ചിട്ടുണ്ട്.
പലപ്പോഴും വസ്ത്രധാരണത്തിൻ്റെ പേരിൽ വിമർശനങ്ങൾക്ക് ഇരയാകുന്ന ഒരു താരം കൂടിയാണ് എസ്തർ.