മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും മമ്മിയൂര്‍, ഗുരുവായൂര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി

Tue, 31 Jan 2023-11:32 pm,

മമ്മിയൂര്‍, ഗുരുവായൂര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും

 

മുന്‍ രാഷ്ടപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് നഗരത്തില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. 

 

എറണാകുളത്ത് നിന്ന് ഉച്ചക്ക് 11.45നാണ് രാംനാഥ് കോവിന്ദ് റോഡ് മാര്‍ഗം ഗുരുവായൂരിലെത്തിയത്. 

കിഴക്കേനടയിലെ സ്വകാര്യ ഹോട്ടലിലെത്തി വസ്ത്രം മാറിയ ശേഷം 12.15ന് മമ്മിയൂര്‍ ക്ഷേത്രത്തിലെത്തി. 

 

മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍.മുരളി, ദേവസ്വം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ജി.കെ.പ്രകാശന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 

മഹാദേവനേയും മഹാവിഷ്ണുവിനേയും തൊഴുത ശേഷം ഭഗവതി ക്ഷേത്രത്തിലും ദര്‍ശനം നടത്തി. 

 

2018ല്‍ മമ്മിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന ഫ്രെയിം ചെയ്ത ഫോട്ടോ ദേവസ്വം അധികൃതര്‍ സമ്മാനിച്ചു.

 

 

 12.40ന് ക്ഷേത്രത്തില്‍ നിന്ന് പുറത്ത് കടന്ന ശേഷം 12.45നാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്.   

ദേവസ്വം ചെയര്‍മാന്‍ വി.കെ.വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link