Excessive Sweating: അധികം വിയര്‍ക്കാറുണ്ടോ? ഒരു പക്ഷെ വലിയ രോഗത്തിന്‍റെ സൂചനയാകാം

Fri, 29 Jul 2022-8:08 pm,

വിയര്‍ക്കുന്നത് സ്വാഭാവികം  വിയർപ്പ് സാധാരണയായി ആരോഗ്യമുള്ള ശരീരത്തിന്‍റെ  ലക്ഷണമാണ്. ഏതൊരു ജോലിയും ചെയ്താൽ വിയർപ്പ് വരും, എന്നാൽ ചിലർ ഒന്നും ചെയ്യാതെതന്നെ  വിയർക്കുന്നു.

കൂടുതല്‍ വിയര്‍ക്കുന്നത് ആരോഗ്യത്തിന് ഹാനികരം അമിതമായ വിയർപ്പ് ആരോഗ്യത്തിന് ഹാനികരമാണ്. ഇത് ഒരു താരം രോഗമാണ് എന്ന് പറയാം.  ഹൈപ്പർഹൈഡ്രോസിസ് എന്നറിയപ്പെടുന്ന ഈ രോഗത്തിന്‍റെ ലക്ഷണം അമിതമായ വിയർപ്പ് ആണ്.  അമിതമായി വിയര്‍ക്കുമ്പോള്‍ ശരീരത്തില്‍ നിന്നും കൂടുതല്‍ ജലാംശം നഷ്ടപ്പെടുന്നു.  

 

അമിതമായ വിയർപ്പിനുള്ള കാരണങ്ങള്‍  അമിതമായ വിയർപ്പിന് പല കാരണങ്ങളുണ്ടാകാം. ഹൃദയത്തിന്‍റെ  വാൽവിലെ വീക്കം, എല്ലുകളുമായി ബന്ധപ്പെട്ട അണുബാധ, HIV അണുബാധ എന്നിങ്ങനെ പല തരത്തിലുള്ള രോഗങ്ങളും ഉണ്ടാകാം. അമിതമായ വിയർപ്പ് ഹൃദ്രോഗത്തിന്‍റെ  ലക്ഷണമാകാം, ചിലപ്പോൾ സമ്മർദ്ദവും അമിത  വിയർപ്പിന് കാരണമാകാം.

അമിതമായി വിയര്‍ത്താല്‍ എന്ത് ചെയ്യണം? അമിതമായി വിയര്‍ക്കുന്നവര്‍ ഒന്നാമതായി ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കണം.  ഉപ്പിന്റെ ഉപയോഗം കുറയ്ക്കണം.  മദ്യപാനം ഒഴിവാക്കണം.  ഗർഭാവസ്ഥയിൽ അമിതമായ വിയർപ്പ് ഉണ്ടായാൽ ഉടൻ ഡോക്ടറെ സമീപിക്കണം. വിറ്റമിനുകൾ അടങ്ങിയ പോഷകഗുണമുള്ള ഭക്ഷണ സാധനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

അമിതമായി വിയര്‍ക്കുന്നവര്‍ ചെയ്യേണ്ടത്?  അമിതമായി വിയര്‍ക്കുന്നവര്‍ ഒന്നാമതായി ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്.  അമിതമായ ചൂട് അനുഭവപ്പെടാതിരിക്കാൻ കോട്ടൺ വസ്ത്രങ്ങൾ ധരിയ്ക്കുക. വിയർപ്പിന്‍റെ  ഗന്ധം ഒഴിവാക്കാം. കൂടെക്കൂടെ  നാരങ്ങാവെള്ളം കുടിയ്ക്കുന്നത്‌ നല്ലതാണ്.  കൂടാതെ,  ശരീരം തണുപ്പിക്കാൻ ധാരാളം വെള്ളം കുടിക്കുക. പുരുഷന്മാർ ഒരു ദിവസം 3.7 ലിറ്ററും സ്ത്രീകൾ 2.7 ലിറ്ററും വെള്ളം കുടിക്കണം.  ഇത് നമ്മുടെ ശരീര താപനില കുറയ്ക്കുകയും ശരീരത്തിൽ നിന്ന് അമിത വിയർപ്പ് ഉണ്ടാകുന്നത്  കുറയ്ക്കുകയും ചെയ്യുന്നു.  

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link