Malayalam Astrology: 30 വർഷത്തിനുശേഷം തലവര മാറ്റുന്ന അപൂർവ്വ യോഗം; ശനിയുടെ രാശി മാറ്റം അറിയാം
ജ്യോതിഷത്തിൽ ശനിയുടെ സ്ഥാനത്തിന് വളരെ അധികം പ്രാധാന്യമുണ്ട്. ശനി ശുഭ സ്ഥാനത്താണെങ്കിൽ ആ വ്യക്തിക്ക് ജീവിതത്തിലും വലിയ നേട്ടങ്ങൾ ഉണ്ടാവും. ഏപ്രിൽ 6 ന് ഉച്ചയ്ക്ക് ശനി പൂർവ ഭദ്രപാദ നക്ഷത്രത്തിൽ പ്രവേശിക്കും. ഇത് എല്ലാ രാശിചിഹ്നങ്ങളിലും സ്വാധീനം ചെലുത്തും.
ശനിയുടെ മാറുന്ന ചലനം ചില രാശി ചിഹ്നങ്ങൾക്ക് വളരെയധികം നേട്ടങ്ങൾ ലഭിക്കും. ഏത് രാശിക്കാർക്കാണ് ഇതിൻറെ മികച്ച ഫലങ്ങൾ ലഭിക്കുക എന്ന് പരിശോധിക്കാം
ശനിയുടെ രാശി മാറ്റം വൃശ്ചിക രാശിക്കാർക്ക് പ്രയോജനകരമായിരിക്കും. വർഷങ്ങളായി മുടങ്ങിക്കിടന്ന നിങ്ങളുടെ ജോലി പൂർത്തിയാക്കാൻ സാധിക്കും. നിങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടാൻ സാധ്യതയുണ്ട്. മാതാവിൻറെ ആരോഗ്യവുമായി ബന്ധപ്പെട്ട് ചില നല്ല വാർത്തകൾ ലഭിക്കും. ബിസിനസുകാരെ സംബന്ധിച്ചിടത്തോളം ഈ ദിവസം വളരെ ശുഭകരമായിരിക്കും.
കുംഭം രാശിക്കാർക്ക് മികച്ച കാലമായിരിക്കും. കുടുംബത്തിൽ നിന്നും പൂർവ്വികരിൽ നിന്നും നിങ്ങൾക്ക് അനുഗ്രഹങ്ങൾ ലഭിക്കും. സമൂഹത്തിൽ മികച്ച സ്ഥാനവും ബഹുമാനവും കൈവരും. ബിസിനസ്സ് കാര്യങ്ങളിൽ നിന്നും നിങ്ങൾക്ക് നേട്ടം ലഭിക്കും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ക്രമേണ ഇല്ലാതാകാൻ തുടങ്ങും
കന്നി രാശിക്കാർക്ക് പലവിധത്തിലുള്ള പ്രയോജനം ഇതുവഴി ലഭിക്കും. നിയമപരമായ കാര്യങ്ങളിൽ നിങ്ങൾക്ക് വിജയിക്കാൻ സാധിക്കും. ബിസിനസ്സ് ചെയ്യുന്നവർക്ക് ചില നല്ല വാർത്തകൾ ലഭിക്കും. വസ്തു സംബന്ധമായി നടത്തുന്ന നിക്ഷേപങ്ങളിൽ നിന്ന് മികച്ച നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് യാത്ര വേണ്ടി വന്നേക്കാം. നിങ്ങളുടെ ആരോഗ്യവും ഇക്കാലയളവിൽ ശ്രദ്ധിക്കുക.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ്, ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)