Extravagant Zodiac signs: ഈ രാശിക്കാര്‍ എത്ര പണം സമ്പാദിച്ചാലും ഒടുവില്‍ ദാരിദ്ര്യം ഫലം!!

മിഥുനം രാശിക്കാര്‍ ( Gemini Zodiac Sign)
മിഥുനം രാശിക്കാർ പണം ധാരാളം ചിലവഴിയ്ക്കുന്നവരാണ്. അതായത്, അവര്‍ സമ്പാദിക്കുന്ന പണം ധൂര്‍ത്തടിക്കാന്‍ ഈ രാശിക്കാര്‍ക്ക് യാതൊരു മടിയും ഇല്ല. ചിലപ്പോള്‍ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയും ഇവര്‍ ധാരാളിത്തം കാട്ടുന്നു. എപ്പോൾ, എവിടെ, എത്ര പണം ചെലവഴിക്കണം എന്ന കാര്യത്തില്‍ ഈ രാശിക്കാര്‍ക്ക് യാതൊരു ധാരണയും ഇല്ല. അതുകൊണ്ടാണ് പണം തങ്ങളുടെ കൈയിൽ തങ്ങിനിൽക്കാത്തതെന്ന ധാരണയും ഇത്തരക്കാർക്ക് കുറവാണ്. ഇവര്‍ പെട്ടെന്ന് ധനികരും അതിലേറെ പെട്ടെന്ന് ദരിദ്രരും ആയി മാറുന്നു.

ചിങ്ങം രാശിക്കാര്‍ (Leo Zodiac Sign)
ചിങ്ങം രാശിക്കാരും ധാരാളിത്തം കാട്ടാന്‍ മിടുക്കരാണ്. ഇവര്‍ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി ധാരാളം പണം ചിലവഴിയ്ക്കുന്നു. അവർ സ്വയം പണം ചെലവഴിക്കുക മാത്രമല്ല, മറ്റുള്ളവർക്കായി ധാരാളം ചെലവഴിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ജീവിതത്തിലെ പ്രയാസകരമായ സമയങ്ങളിൽ ഇവരുടെ പക്കല്‍ ഒന്നും തന്നെ ഉണ്ടാവില്ല. വിലകൂടിയ വസ്തുക്കളോട് താൽപ്പര്യമുള്ള അവർ അനാവശ്യമായി ഷോപ്പിംഗ് നടത്തുന്നു, പണം ധൂര്‍ത്തടിക്കുന്നു.

തുലാം രാശിക്കാര്‍ (Libra Zodiac Sign)
തുലാം രാശിക്കാര്‍ എല്ലാ കാര്യങ്ങളിലും വളരെ ആലോചിച്ച് തീരുമാനം എടുക്കുന്നവര്‍ ആണെങ്കിലും പണം കൈകാര്യം ചെയ്യുന്നതിൽ അവർ തെറ്റുകൾ വരുത്തുന്നു. ഇതുമൂലം വൻതുക സമ്പാദിച്ചിട്ടും മിച്ചം പിടിക്കാൻ കഴിയുന്നില്ല. അൽപം ശ്രദ്ധിച്ചാൽ അവർക്ക് ധാരാളം സമ്പത്ത് കരുതി വയ്ക്കനാകും.
വൃശ്ചികം രാശിക്കാര്‍ (Scorpio Zodiac Sign)
വൃശ്ചിക രാശിക്കാർ ആഡംബര ജീവിതം നയിക്കാനും പണം വെള്ളം പോലെ ചെലവഴിക്കാനും ഇഷ്ടപ്പെടുന്നു. ഇക്കൂട്ടർ തങ്ങൾക്കുവേണ്ടി എത്ര പണം ചിലവഴിച്ചാലും മറ്റുള്ളവർക്കുവേണ്ടി ചെലവഴിക്കുന്നതിൽ വളരെ പിശുക്ക് കാണിക്കുന്നു. ഈ ആളുകൾക്ക് ഒരിക്കലും പണം നാളേയ്ക്ക് കരുതി വയ്ക്കാന്‍ സാധിക്കില്ല.
കുംഭം രാശിക്കാര്‍ (Aquarius Zodiac Sign)
കുംഭം രാശിക്കാരും പണം അധികം ചിലവഴിയ്ക്കുന്നവരാണ്. അതായത് ഈ രാശിക്കാര്‍ എപ്പോഴും എന്തെങ്കിലും വാങ്ങുന്നതില്‍ താത്പര്യം കാട്ടുന്നവരാണ്. അതായത് ഈ രാശിക്കാര്‍ ഷോപ്പിംഗിൽ സന്തോഷം കണ്ടെത്തുന്നു. ഇക്കാരണത്താൽ, പണം ലാഭിക്കാനുള്ള അവരുടെ ശ്രമങ്ങൾ വിജയിച്ചില്ല. സമ്പാദിക്കുന്ന പണം വളരെ വേഗത്തില്‍ ഈ രാശിക്കാര്‍ ചിലവാക്കുന്നു.