Noorin Shereef Wedding: നടി നൂറിൻ ഷെരീഫും നടനും തിരക്കഥാകൃത്തുമായ ഫഹീം സഫറും വിവാഹിതരായി- ചിത്രങ്ങൾ
നടി നൂറിന്‍ ഷെരീഫ് വിവാഹിതയായി. നടനും തിരക്കഥാകൃത്തുമായ ഫഹീം സഫർ ആണ് വരൻ.
ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.
ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു.
തിരുവനന്തപുരത്ത് വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തു.
2017-ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് കൊല്ലം സ്വദേശിയായ നൂറിന്‍ അഭിനയരംഗത്തെത്തിയത്.
ഒരു അഡാര്‍ ലൗ എന്ന സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
തിരുവനന്തപുരം സ്വദേശിയാണ് ഫഹീം സഫര്‍. മധുരം എന്ന ചിത്രത്തിലൂടെയാണ് ഫഹീം ശ്രദ്ധിക്കപ്പെട്ടത്.