പെട്രോള്‍ വിലയെപ്പറ്റി ചിന്തിക്കേണ്ട, വമ്പന്‍ ഡിസ്കൗണ്ടുമായി പുതിയ മോഡല്‍ Electric Scooters വിപണിയില്‍ ...!
![Discounts worth up to Rs 17,800 on electric scooters Discounts worth up to Rs 17,800 on electric scooters](https://malayalam.cdn.zeenews.com/malayalam/sites/default/files/2021/06/17/116519-cash.gif)
കേന്ദ്ര സർക്കാർ വൈദ്യുത ഇരുചക്രവാഹനങ്ങൾക്കുള്ള സബ്സിഡി 50% ഉയർത്തിയതോടെ, ഇലക്ട്രിക് സ്കൂട്ടർ വില ഗണ്യമായി കുറയും. പെട്രോൾ വില സെഞ്ച്വറി അടിക്കുന്ന വേളയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഈ ആനുകൂല്യം വൈദ്യുതവാഹന വിപണിയിൽ വലിയ ഉണര്‍വ്വ് നല്‍കും. ഒരു കിലോവാട്ട് അവർ ബാറ്ററി കപ്പാസിറ്റിക്ക് 10,000 രൂപ ആയിരുന്നത്, 15,000 രൂപയായാണ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഈ ആനുകൂല്യം Electric Scooterവിപണിയില്‍ പ്രതിഫലിക്കും.
![Okinawa Autotech offers discounts up to Rs 17,892 Okinawa Autotech offers discounts up to Rs 17,892](https://malayalam.cdn.zeenews.com/malayalam/sites/default/files/2021/06/17/116518-okinawa.gif)
ഒക്കിനാവ (Okinawa Autotech) സ്കൂട്ടറുകളുടെ വില 7,209 രൂപ മുതൽ 17,892 രൂപ വരെ കുറച്ചു. ഇതോടെ ഒരു സ്കൂട്ടറിന്‍റെ വില ഏകദേശം 99,708 ആയിരിയ്ക്കും. മുന്‍പ് ഇത് 1,17,600 രൂപ ആയിരുന്നു.
![TVS offers discount on iQube Electric scooter TVS offers discount on iQube Electric scooter](https://malayalam.cdn.zeenews.com/malayalam/sites/default/files/2021/06/17/116517-tvs.gif)
TVS മോട്ടോർ കമ്പനി iQube ഇലക്ട്രിക് സ്കൂട്ടറിന്‍റെ വില 11,250 രൂപ കുറച്ചു. ഫെയിം II പദ്ധതി പ്രകാരം സർക്കാർ നൽകുന്ന സബ്സിഡികളുടെ അടിസ്ഥാനത്തിലാണ് വിലക്കുറവ് വാഗ്ദാനം ചെയ്യുന്നത്.
ഒറ്റ ചാർജോടെ മണിക്കൂറില്‍ 78 കിലോമീറ്റർ വേഗതയും 75 കിലോമീറ്റര്‍ മൈലേജും ഈ ബൈക്ക് വാഗ്ദാനം ചെയ്യുന്നു.
ഏയ്ഥർ എനർജിയുടെ 2 മോഡലുകളുടെ വില ശരാശരി 14,000 രൂപ കുറഞ്ഞു. ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെ ഏറ്റവും പ്രീമിയം മോഡലായ ഏയ്ഥർ 450 എക്സിന് മുന്‍പ് 29,000 രൂപ സബ്സിഡി കിട്ടിയിരുന്നത് ഇപ്പോള്‍ 43,500 രൂപ ആയി. അതോടെ ഷോറൂം വില 1,47,087 രൂപയായി. ഏയ്ഥർ 450 പ്ലസിന്‍റെ ഷോറൂം വില 1.28 ലക്ഷം രൂപയായും കുറഞ്ഞു.
2019 മാർച്ചിൽ 10,000 കോടി രൂപ വകയിരുത്തി Fame II പദ്ധതി ഇന്ത്യയിൽ ആരംഭിച്ചു. എന്നാൽ ഈ പദ്ധതി ഇനിയും ആവശ്യമുള്ള ഫലങ്ങൾ നൽകിയിട്ടില്ല. മാത്രമല്ല പഴി നിർമ്മാതാക്കൾക്കുള്ള കർശന മാനദണ്ഡങ്ങള്‍ക്കാണ്. എന്നിരുന്നാലും, Ministry of Heavy Industries നടപ്പാക്കിയിരിയ്ക്കുന്ന ഈ പദ്ധതിയിലെ ഏറ്റവും പുതിയ പരിഷ്കരണത്തോടെ, ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ദ്ധിക്കുമെന്ന് കരുതാം...