Surya Rashi Parivartan 2023: സൂര്യൻ 6 ദിവസത്തിനുള്ളിൽ രാശി മാറും; ഈ 3 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും
Sun Transit into Virgo: ഗ്രഹങ്ങളുടെ രാജാവായ സൂര്യനെ ഊർജ്ജത്തിന്റെ പ്രതീകമായിട്ടാണ് കണക്കാക്കുന്നത്. സൂര്യൻ ഓരോ രാശിയിലും ഏകദേശം 30 ദിവസം വസിക്കും ശേഷം അടുത്ത രാശിയിൽ പ്രവേശിക്കും. ഈ സംക്രമത്തിന്12 രാശിചിഹ്നങ്ങളിലും വ്യത്യസ്തമായ ഫലങ്ങളുണ്ട്.
ജ്യോതിഷികൾ പറയുന്നതനുസരിച്ച് സൂര്യൻ നിലവിൽ സ്വന്തം രാശിയായ ചിങ്ങത്തിലാണ്. സെപ്റ്റംബർ 17ന് ഉച്ചയ്ക്ക് 01:42 ന് സൂര്യൻ കന്നി രാശിയിൽ പ്രവേശിക്കും. ഇത് ഒക്ടോബർ 18 വരെ ഇവിടെ തുടരും. ശേഷം തുലാം രാശിയിലേക്ക് സംക്രമിക്കും.
സൂര്യൻ കന്നിരാശിയിൽ നിൽക്കുന്നിടത്തോളം ഈ 3 രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ ലഭിക്കും. അവരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും, സമ്പത്തിന് പുറമെ ഇവർ ഈ സമയം ഏതെങ്കിലും വാഹനമോ വസ്തുവോ വാങ്ങിയേക്കാം. ആ ഭാഗ്യ രാശികൾ ആരൊക്കെയാണെന്ന് നോക്കാം.
ധനു (sagittarius): സൂര്യന്റെ സംക്രമണംധനു രാശിക്കാർക്ക് വളരെ ശുഭകരമായ നേട്ടങ്ങൾ നൽകും. ഈ സംക്രമണം മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയ സാധ്യതയുണ്ടാക്കും. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളുടെ ലാഭത്തിൽ വർദ്ധനവുണ്ടാകും. ആത്മവിശ്വാസം വർധിക്കും, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും.
ചിങ്ങം (Leo): ചിങ്ങ രാശിയുടെ അധിപൻ സൂര്യനാണ്. അതിനാൽ സൂര്യന്റെ സംക്രമണത്തോടെ ഈ രാശിയും സൂര്യനെപ്പോലെ തിളങ്ങും. അവർ ഏത് ജോലി ആരംഭിച്ചാലും അവർക്ക് അതിൽ അതിശയകരമായ നേട്ടങ്ങൾ ലഭിക്കും. ആഡംബര വസ്തുക്കൾ വാങ്ങാൻ യോഗം. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും, കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ കിട്ടും.
മേടം (Aries): ജ്യോതിഷികൾ പറയുന്നതനുസരിച്ച്, സൂര്യന്റെ രാശി മാറ്റം മൂലം നിങ്ങൾക്ക് വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് മോചനമുണ്ടാകും. ആരോഗ്യം നല്ലതായിരിക്കും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനവും ആദരവും വർദ്ധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. ജോലിസ്ഥലത്തെ നിങ്ങളുടെ പ്രവർത്തനത്തിന് നിങ്ങൾക്ക് അഭിനന്ദനം ലഭിക്കും. വരുമാന സ്രോതസ്സുകൾ വർദ്ധിക്കും അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)