Shukra Ast 2023: ഈ രാശിക്കാരുടെ ഭാഗ്യം തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം!
ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും കാലാകാലങ്ങളിൽ രാശി മാറാറുണ്ട്. അതുപോലെ തന്നെ അസ്തമിക്കുകയും ഉണരുകയും ചെയ്യുന്നുണ്ട്. ഗ്രഹത്തിന്റെ സംക്രമണത്തിൽ നിന്നും ഗ്രഹത്തിന്റെ സ്ഥാനത്തുണ്ടാകുന്ന ഓരോ മാറ്റവും എല്ലാ രാശിചിഹ്നങ്ങളിലുള്ള ആളുകളെ ബാധിക്കുന്നു.
സമ്പത്ത്-ആഡംബരം, ശാരീരിക സന്തോഷം, സ്നേഹം, പ്രണയം, ആകർഷണം എന്നിവയുടെ കാരകനായ ഗ്രഹമാണ് ശുക്രൻ. ശുക്രൻ സംക്രമിക്കുമ്പോഴോ അസ്തമിക്കുമ്പോഴോ, അത് ആളുകളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. 2023 ആഗസ്റ്റ് നാലിന് ശുക്രൻ അസ്തമിക്കും.
നിലവിൽ ശുക്രൻ സൂര്യരാശിയായ ചിങ്ങത്തിലാണ്. അതെ രാശിയിൽ തന്നെയാണ് അസ്തമിക്കുന്നതും. ശുക്രൻ ചിങ്ങം രാശിയിൽ നിൽക്കുന്നത് 12 രാശികളിലും ശുഭ, അശുഭ ഫലങ്ങൾ ഉണ്ടാക്കും. എന്നാൽ ഈ 3 രാശിക്കാർക്ക് ശുക്രൻ ധാരാളം ഗുണങ്ങൾ നൽകും. അവ ഏതൊക്കെ രാശികളാണെന്ന് നോക്കാം.
ഇടവം (Taurus): ശുക്രന്റെ അസ്തമയം വൃഷഭ രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ഇടവ രാശിയുടെ അധിപൻ ശുക്രനാണ്. അതുകൊണ്ടുതന്നെ ശുഭ ഫലങ്ങൾ ഉണ്ടാകും. ഈ ആളുകൾക്ക് ആഡംബര വസ്തുക്കൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ മുതലായവ വാങ്ങാണ് യോഗമുണ്ടാകും. നിങ്ങളുടെ ജീവിതത്തിൽ സ്നേഹം വർദ്ധിക്കും. നിങ്ങളുടെ വ്യക്തിത്വത്തിന്റെ ആകർഷണം വർദ്ധിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. പണത്തിന്റെ പ്രതിസന്ധി അവസാനിക്കും. അവിവാഹിതർ വിവാഹിതരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ചിങ്ങം (Leo): ഈ സമയം ചിങ്ങം രാശിക്കാർക്ക് ആദരവും സ്ഥാനമാനങ്ങളും ബഹുമാനവും ലഭിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. നിങ്ങളുടെ പദ്ധതികൾ വിജയിക്കും. നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് ലാഭം ലഭിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കാൻ കഴിയും. നിങ്ങൾക്ക് ധാരാളം ലാഭമുണ്ടാകും. പ്രണയ ജീവിതം നല്ലതായിരിക്കും. പങ്കാളിയുമായുള്ള ബന്ധം ശക്തമാകും.
കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ശുക്രന്റെ ഈ മാറ്റം വളരെയധികം ഗുണം ചെയ്യും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. വ്യക്തിത്വം തിളങ്ങും. ആളുകൾ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും. നിങ്ങളുടെ പദ്ധതികൾ വിജയിക്കും. പങ്കാളിത്തത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. വരുമാനം വർദ്ധിക്കും. വിവാഹിതരുടെ ജീവിതത്തിൽ സന്തോഷവും സ്നേഹവും വർദ്ധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)