Budh Margi 2023: ഇന്നുമുതൽ ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും, ബുധ കൃപയാൽ ലഭിക്കും വൻ അഭിവൃദ്ധി!
ബുധൻ ഇന്ന് രാത്രി 8:30 ന് മേട രാശിയിലേക്ക് നീങ്ങും. ബുധന്റെ ഈ സംക്രമം 5 രാശിക്കാരുടെ എല്ലാ പ്രശ്നങ്ങളും മുടങ്ങിക്കിടന്ന ജോലിയും പൂർത്തിയാക്കും. ഈ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
മിഥുനം (Gemini): ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ബുധൻ നേർരേഖയിൽ സഞ്ചരിക്കുന്നത്. ഇതിലൂടെ തൊഴിൽ ചെയ്യുന്നവരുടെ കരിയരിൽ ആകാശമുട്ടെ ഉയർച്ചയുണ്ടാകും. നിങ്ങൾ നിങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥരെ കാണുകയും അതിലൂടെ ഭാവിയിൽ ഗുണമുണ്ടാക്കുകയും ചെയ്യും. നിങ്ങൾക്ക് ബോണസിന്റെയും ശമ്പള വർദ്ധനവിന്റെയും ആനുകൂല്യം ലഭിക്കാൻ സാധ്യതയുണ്ട്. കിട്ടില്ലെന്ന് വിചാരിച്ച പണം കിട്ടും. സാമ്പത്തിക സ്ഥിതി ശക്തമാകും.
ചിങ്ങം (Leo): ചിങ്ങം രാശിക്കാർ മേട രാശിയിലെ ബുധന്റെ സംക്രമം വളരെയധികം പ്രയോജനപ്പെടും. നിങ്ങളുടെ രാശിചക്രത്തിന്റെ 9-ാം ഭാവത്തിലാണ് ബുധൻ സഞ്ചാരമാറ്റം നടത്തുന്നത്. ഇത് നിങ്ങളുടെ സാമ്പത്തിക വശം ശക്തിപ്പെടുത്തും. ബിസിനസ്സിൽ ലാഭമുണ്ടാക്കും. മതപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടും. വിദേശത്ത് ജോലി ലഭിക്കാൻ സാധ്യത.
കർക്കടകം (Cancer): കർക്കടക രാശിക്കാരുടെ പത്താം ഭാവത്തിലാണ് ബുധന്റെ ഈ രാശിമാറ്റം നടക്കുന്നത്. ഇതുമൂലം ഇവർക്ക് നല്ല ദിവസങ്ങളായിരിക്കും വരാൻ പോകുക. മറ്റൊരു രാജ്യത്ത് ജോലി ചെയ്യാനുള്ള അവസരം ലഭിക്കും. മുതിർന്ന ഉദ്യോഗസ്ഥർ നിങ്ങളുടെ ജോലിയിൽ സന്തോഷിക്കുകയും നിങ്ങളെ പ്രശംസിക്കുകയും ചെയ്യും. നിങ്ങളുടെ കരിയറിൽ മുന്നേറാൻ ജോലി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കാം.
കന്നി (Virgo): എട്ടാം ഭാവത്തിൽ ബുധൻ സഞ്ചാരമാറ്റം നടത്തുന്നതിനാൽ കന്നി രാശിക്കാർക്ക് പൂർവ്വിക സ്വത്ത് ലഭിക്കാൻ യോഗം. കരിയറിന്റെ കാര്യത്തിൽ നിങ്ങൾക്ക് ഒരു പുതിയ ജോലി ലഭിക്കും അല്ലെങ്കിൽ നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണവും തിരികെ ലഭിക്കും.
ധനു (sagittarius): ധനു രാശിക്കാർക്ക് ബുധന്റെ സാന്നിധ്യം വളരെയധികം ഗുണമുണ്ടാക്കും. ഈ കാലയളവിൽ നിങ്ങൾക്ക് എന്ത് പ്രോജക്ടുകൾ ലഭിച്ചാലും അവയിൽ നിങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കും. നിങ്ങളുടെ ജാതകത്തിൽ ബുധൻ അഞ്ചാം ഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ നിങ്ങൾ വിവേകത്തോടെ പ്രവർത്തിക്കും. ബിസിനസ്സിന്റെ കാര്യത്തിൽ നിങ്ങൾ അതിൽ സ്വാധീനമുള്ള ആളുകളെ കണ്ടുമുട്ടാൻ സാധിക്കും. ഈ സമയം അധിക സംസാരം ഒഴിവാക്കുക ഭ്ദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)