Guru Vakri 2023: വ്യാഴം വക്രഗതിയിൽ; ഈ 4 രാശിക്കാർക്ക് ലഭിക്കും അപാര സമ്പത്തും പ്രശസ്തിയും!

Tue, 01 Aug 2023-10:37 am,

Vakri Guru 2023: ജ്യോതിഷ പ്രകാരം വ്യാഴം വർഷത്തിൽ ഒരിക്കൽ മാത്രമാണ് രാശി മാറുന്നത്. ഇങ്ങനെ 12 രാശികളുടെ ചക്രം പൂർത്തിയാക്കാൻ വ്യാഴത്തിന് 12 വർഷമെടുക്കും. ഈ സമയം ദേവഗുരു വ്യാഴം മേടരാശിയിലുണ്ട്.

12 വർഷത്തിന് ശേഷമാണ് വ്യാഴം മേടരാശിയിൽ എത്തിയിരിക്കുന്നത്. അടുത്ത മെയ് 1 വരെ വ്യാഴം മേടത്തിൽ തുടരും. അതോടൊപ്പം ഗുരുവിന്റെ ചലനത്തിലും മാറ്റമുണ്ടാകും. 2023 സെപ്‌റ്റംബർ 4 ന് ഗുരു വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും.

എല്ലാ രാശിചിഹ്നങ്ങളുടെയും ഭാഗ്യം, സന്തോഷം, സാമ്പത്തിക സ്ഥിതി, ദാമ്പത്യ ജീവിതം മുതലായവയിൽ ഈ വക്രഗതിയിലുള്ള ചലനം  വലിയ സ്വാധീനം ചെലുത്തും. എങ്കിലും ഈ 4 രാശിയിലുള്ളവർക്ക് വളരെ ശുഭകരമായ ഫലങ്ങൾ ലഭിക്കും. അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...

മേടം (Aries): വ്യാഴത്തിന്റെ പ്രതിലോമ ചലനം മേടം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ദേവഗുരു വ്യാഴത്തിന്റെ കൃപ ഈ സമയം ഇവർക്ക് ഉണ്ടാകും.   വരുമാനം വർദ്ധിക്കും. വലിയ ലാഭം ലഭിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വീട്ടിൽ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. കരിയറിന് നല്ല സമയമാണ്.

മിഥുനം (Gemini): വ്യാഴത്തിന്റെ വിപരീത നീക്കം മിഥുന രാശിക്കാർക്ക് തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ നൽകും. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് സെപ്റ്റംബറിന് ശേഷം വിജയം ലഭിക്കും. വരുമാനത്തിൽ വർദ്ധനവുണ്ടാകും, വസ്തു സംബന്ധമായ പ്രശ്‌നം പരിഹരിക്കാൻ സാധിക്കും, ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും, ബിസിനസ്സിൽ ഉയർച്ച ഉണ്ടാകും.

ചിങ്ങം (Leo): വ്യാഴത്തിന്റെ പ്രതിലോമ ചലനം ചിങ്ങം രാശിക്കാർക്ക് ഭാഗ്യം നൽകും. ജോലിയിൽ പ്രമോഷൻ ലഭിക്കും, പുതിയ തൊഴിൽ വാഗ്‌ദാനം ലഭിക്കും, വരുമാനം വർദ്ധിക്കും, കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. ദാമ്പത്യ ജീവിതം സാധാരണ നിലയിലായിരിക്കും.

മീനം (Pisces): വക്രി ഗുരു മീനരാശിക്കാർക്ക് വളരെ അനുകൂലമായ ദിവസങ്ങൾ ആരംഭിക്കും.  ശക്തമായ ധനനേട്ടത്തിന് സാധ്യത. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും മഹത്വവും വർദ്ധിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനവും ബഹുമാനവും വർദ്ധിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. ഒരു ഇടപാട് അല്ലെങ്കിൽ ഓർഡർ പൂർത്തിയാക്കുന്നതിൽ വിജയമുണ്ടാകാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link