Surya Gochar 2023: ഇനി മണിക്കൂറുകൾ മാത്രം.. സൂര്യ സംക്രമത്താൽ ഈ രാശിക്കാർ മിന്നിത്തിളങ്ങും!
Sun Transit: ജ്യോതിഷ പ്രകാരം, സൂര്യൻ എല്ലാ മാസവും രാശി മാറും. സൂര്യ സംക്രമത്തെ സംക്രാന്തി എന്നാണ് വിളിക്കുന്നത്. 2023 ഡിസംബർ 16 ന് അതായത് നാളെ സൂര്യൻ ധനു രാശിയിൽ സംക്രമിക്കും. ധനു രാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനത്തെ ധനു സംക്രാന്തി എന്നാണ് പറയുന്നത്.
മതഗ്രന്ഥങ്ങളിൽ ധനുരാശിയിലെ സൂര്യൻ ശുഭമോ മംഗളമോ ആയ കര്യങ്ങൾ ചെയ്യുന്നതിന് അശുഭകരമായി കണക്കാക്കപ്പെടുന്നു. 2024 ജനുവരി 15 ന് മകരസംക്രാന്തിയോടെ ശുഭകാര്യങ്ങൾ വീണ്ടും ആരംഭിക്കും.
മംഗളകരമായ പ്രവൃത്തികൾക്ക് ഈ മാസം വിലക്കുണ്ടാകാം. എന്നാൽ 3 രാശിചിഹ്നങ്ങളിലുള്ള ആളുകൾക്ക് ഇത് ഭാഗ്യത്തിന്റെ ദിനങ്ങളായിരിക്കും. ആ രാശികൾ ഏതൊക്കെ അറിയാം...
മേടം (Aries): സൂര്യന്റെ ഈ സംക്രമം മേട രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇക്കൂട്ടർ ഈ സമയം അറിവ് നേടുന്നതിലും മതപരമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. തൊഴിൽ, വ്യാപാരം എന്നിവയിലും ലാഭം ഉണ്ടാകും. ഈ സമയം വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ചും ഫലപ്രദമായിരിക്കും. ഒരു യാത്ര പോകാണ് സാധ്യത, അത് നിങ്ങൾക്ക് ധാരാളം നേട്ടങ്ങൾ നൽകും. സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും.
തുലാം (Libra): ഡിസംബറിലെ സൂര്യ രാശിയിലെ മാറ്റം തുലാം രാശിക്കാർക്ക് ശുഭകരമായിരിക്കും. പ്രത്യേകിച്ച് ആശയവിനിമയവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച പുരോഗതി കൈവരിക്കാനാകും. നിങ്ങളുടെ കരിയറിൽ നിങ്ങൾക്ക് മികച്ച വിജയം ലഭിക്കും. നിങ്ങളുടെ എല്ലാ ജോലികളും എളുപ്പത്തിൽ പൂർത്തിയാകും.
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് സൂര്യന്റെ സംക്രമണം ശുഭകരമായ ഫലങ്ങൾ നൽകും. ജോലിസ്ഥലത്ത് നിങ്ങൾ നന്നായി പ്രവർത്തിക്കും ഇത് നിങ്ങൾക്ക് സംതൃപ്തി നൽകും. സാമ്പത്തിക നേട്ടം ഉണ്ടാകും. ബാങ്ക് ബാലൻസ് വർദ്ധിക്കും. പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. ആരോഗ്യം ശ്രദ്ധിക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)