Surya Gochar 2023: സൂര്യൻ കർക്കടകത്തിൽ; ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും

Mon, 17 Jul 2023-10:57 am,

എല്ലാ 30 ദിവസങ്ങൾക്കിടയിലും സൂര്യൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കും.  ജ്യോതിഷ പ്രകാരം ജൂലൈ 16 ന് സൂര്യൻ മിഥുനം വിട്ട് കർക്കടകത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഏതൊരു വ്യക്തിയുടെയും ജാതകത്തിൽ സൂര്യൻ ശുഭകരമായിരിക്കുമ്പോൾ വ്യക്തിക്ക് നേട്ടങ്ങളുടെ ചാകരയായിരിക്കും. സൂര്യന്റെ സംക്രമണം ഏതൊക്കെ രാശിക്കാർക്കാണ് ഗുണകരമാകുകയെന്ന് നമുക്ക് നോക്കാം.

മേടം (Aries): ജ്യോതിഷ പ്രകാരം മേടം രാശിക്കാർക്ക് സൂര്യൻ സംക്രമിക്കുന്ന സമയത്ത് പ്രത്യേക ഫലം ലഭിക്കും. ഈ കാലയളവിൽ ബഹുമാനത്തിൽ വർദ്ധനവുണ്ടാകും. പുതിയ വാഹനം വാങ്ങാൻ യോഗമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കും. പണമിടപാടുകളിൽ നിന്നും നേട്ടമുണ്ടാകും.

മിഥുനം (Gemini):  മുടങ്ങിക്കിടക്കുന്ന ജോലികൾ ഈ കാലയളവിൽ പൂർത്തിയാക്കാൻ കഴിയും. മിഥുന രാശിക്കാർക്ക് സൂര്യന്റെ സംക്രമണം അനുകൂല ഫലങ്ങൾ നൽകും. ജോലിസ്ഥലത്ത് ബഹുമാനം ഉണ്ടാകും. യാത്രയിൽ നിന്ന് നേട്ടങ്ങൾ ലഭിക്കാൻ സാധ്യത. വരുമാനം വർദ്ധിക്കും. മാത്രമല്ല നിങ്ങൾ ചെയ്യുന്ന ജോലി അഭിനന്ദനം അർഹിക്കും. വ്യക്തിക്ക് ജോലിയിൽ വിജയം ലഭിക്കും. ജോലിക്കും ബിസിനസ്സിനും ഈ സമയം വളരെ അനുകൂലമാണ്.

കർക്കടകം (Cancer): സൂര്യൻ സംക്രമിക്കുന്ന സമയത്ത് ഈ രാശിക്കാർക്ക് നല്ല ജോലിയുമായി ബന്ധപ്പെട്ട വാർത്തകൾ ലഭിക്കും. ഈ കാലയളവിൽ വരുമാനത്തിൽ വർദ്ധനവുണ്ടാകും. നിങ്ങൾക്ക് പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് മുക്തി ലഭിക്കും. ഇണയോടൊപ്പം സമയം ചെലവഴിക്കും ഇത് ദാമ്പത്യ സന്തോഷം നൽകും. ഈ സമയം വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് അനുഗ്രഹമുണ്ടാകും.  നിങ്ങൾ എവിടെയെങ്കിലും നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഈ സമയം പ്രയോജനകരമായിരിക്കും.

ധനു (sagittarius):  സൂര്യൻ കർക്കടകത്തിൽ പ്രവേശിക്കുന്നത് ധനു രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ഈ സമയത്ത് ജോലിയിൽ പുരോഗതിക്ക് സാധ്യതയുണ്ട്. പുതിയ ജോലി തുടങ്ങും. വ്യാപാരികൾക്ക് ലാഭം ഉണ്ടാകും. മതപരവും ആത്മീയവുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ധനലാഭം ഉണ്ടാകും, സാമ്പത്തിക സ്ഥിതിയിൽ ശക്തി ഉണ്ടാകും. വിദ്യാർത്ഥികൾക്ക് ഇത് നല്ല സമയം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link