Surya Rashi Parivartan 2023: മൂന്നു ദിവസത്തിനുള്ളിൽ സൂര്യ കൃപയാൽ ഈ രാശിക്കാർ മിന്നിത്തിളങ്ങും!
Surya Rashi Parivartan 2023: സൂര്യ സംക്രമണത്തോടെ ഈ മാസം ചില ആളുകളുടെ ഭാഗ്യം തെളിയിക്കും. 2023 നവംബർ 17 വെള്ളിയാഴ്ച അതായത് 3 ദിവസങ്ങൾക്ക് ശേഷം സൂര്യന്റെ രാശി മാറ്റം 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
സൂര്യൻ വൃശ്ചിക രാശിയിൽ പ്രവേശിക്കും. വൃശ്ചിക രാശിയിലെ സൂര്യന്റെ സംക്രമണം ഈ ആളുകൾക്ക് ധാരാളം സമ്പത്തും പുരോഗതിയും നൽകും. സൂര്യ സംക്രമണം ഏതൊക്കെ രാശിക്കാർക്ക് വളരെയധികം ഗുണം നൽകും എന്ന് നമുക്ക് നോക്കാം.
ഇടവം (Taurus): സൂര്യസംക്രമണം ഇടവ രാശിക്കാർക്ക് ശുഭകരമായിരിക്കും. അവരുടെ കരിയറിൽ പുരോഗതി ഉണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്ഥാനവും സ്വാധീനവും വർദ്ധിക്കും. അധിക സ്രോതസ്സുകളിൽ നിന്ന് വരുമാനം ഉണ്ടാകും. ബാങ്ക് ബാലൻസ് വർദ്ധിക്കും. വ്യക്തിത്വം മെച്ചപ്പെടും. വിവാഹം ഉറപ്പിച്ചേക്കാം. വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും
ചിങ്ങം (Leo): സൂര്യന്റെ സംക്രമണം ചിങ്ങ രാശിക്കാർക്ക് വളരെയധികം ഫലപ്രദമായിരിക്കും. ഇവർക്ക് ഈ സമയം വസ്തുവോ പുതിയ വാഹനമോ വാങ്ങാണ് യോഗമുണ്ടാകും. കരിയറിൽ ഉയർന്ന ഉയരങ്ങളിലെത്തും. ഏത് വലിയ ആഗ്രഹവും ഈ സമയം പൂർത്തീകരിക്കപ്പെടാം. നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങളും സ്ഥാനമാനങ്ങളും ലഭിക്കും. പുതിയ ജോലി ലഭിക്കും.
വൃശ്ചികം (Scorpio): സൂര്യന്റെ സംക്രമം നിങ്ങൾക്ക് ഭാഗ്യം നൽകും. പുതിയ ബിസിനസ് തുടങ്ങാൻ അവസരം ലഭിക്കും. നിങ്ങൾക്ക് വാൻ പ്രയോജനമുണ്ടാകും. യാത്രകൾ ഗുണം ചെയ്യും. സന്തോഷം നിങ്ങളുടെ ജീവിതത്തിലേക്ക് പ്രവേശിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് സഹായം ലഭിക്കും. വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കാം
മകരം (Capricorn): സൂര്യന്റെ രാശി മാറ്റം നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും. വരുമാനം വർദ്ധിക്കും. നിക്ഷേപത്തിൽ ലാഭം ഉണ്ടാകും. ആരോഗ്യം നന്നായിരിക്കും. ബന്ധങ്ങളിൽ പൊരുത്തവും ഉണ്ടാകും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. ബിസിനസ്സ് നന്നായി നടക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)