Surya Gochar 2023: സൂര്യൻ കന്നി രാശിലേക്ക്; സെപ്റ്റംബർ 17 മുതൽ ഈ രാശിക്കാർ മിന്നിത്തിളങ്ങും!

Sat, 02 Sep 2023-9:31 am,

Surya Gochar September 2023: ആത്മാവ്, ജീവൻ, ഊർജ്ജം എന്നിവയുടെ ഏക ഉറവിടമായിട്ടാണ് സൂര്യനെ കണക്കാക്കുന്നത്. ജ്യോതിഷത്തിൽ സൂര്യനെ ഗ്രഹങ്ങളുടെ രാജാവെന്നാണ് പറയുന്നത്.  സൂര്യൻ നിലവിലെ രാശിയിൽ നിന്ന് മാറി മറ്റൊരു രാശിയിൽ പ്രവേശിക്കുന്നത് 12 രാശികളേയും വ്യത്യസ്ത രീതികളിൽ ബാധിക്കും. 

സൂര്യൻ നിലവിൽ സ്വരാശിയായ ചിങ്ങത്തിലാണ്. ഇനി അത് സെപ്റ്റംബർ 17 ന് രാവിലെ 7:11 ന് കന്നിരാശിയിൽ പ്രവേശിക്കും. ഈ സംക്രമം 4 രാശിക്കാരുടെ ജീവിതത്തിൽ വലിയ ഐശ്വര്യം ഉണ്ടാക്കും. ആ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...

ഇടവം (Taurus):  പൊളിറ്റിക്കൽ സയൻസോ ഉന്നത ബിരുദമോ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്ക് ഈ സമയം കൂടുതൽ അനുകൂലമായിരിക്കും. ഇവർക്ക് അമ്മയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും, അതിനാൽ ഏത് തരത്തിലുള്ള പ്രശ്‌നങ്ങളെയും നേരിടാൻ അവർ തയ്യാറാകും. നിക്ഷേപത്തിന്റെ കാര്യത്തിൽ സൂര്യ സംക്രമണം നിങ്ങൾക്ക് നല്ലതായിരിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും, അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.

കർക്കടകം (Cancer):  സൂര്യന്റെ സംക്രമണം ഈ രാശിക്കാരുടെ  പ്രൊഫഷണൽ ജീവിതത്തിൽ പുരോഗമനം ഉണ്ടാക്കും. ഈ കാലയളവിൽ നിങ്ങളുടെ വരുമാനം മികച്ചതായിരിക്കും. നിങ്ങളുടെ ആശയവിനിമയ കഴിവുകൾ ആത്മവിശ്വാസത്തോടെയും ബുദ്ധിശക്തിയോടെയും ഉപയോഗിക്കും. ഈ രാശിക്കാർ കൺസൾട്ടന്റുമാരായോ, ലക്ചറർമാരായോ, ഉപദേശകർ, മാധ്യമ റിപ്പോർട്ടർ അല്ലെങ്കിൽ അത്തരത്തിലുള്ള ഏതെങ്കിലും തൊഴിലിൽ ജോലി ചെയ്യുന്നവരാണെങ്കിൽ അവർക്ക് കൂടുതൽ പ്രയോജനം ലഭിക്കും. സഹോദരങ്ങളോടൊപ്പം ചെറിയ ദൂര യാത്രയ്ക്ക് സാധ്യത.

വൃശ്ചികം (Scorpio): കന്നി രാശിയിലെ സൂര്യന്റെ സംക്രമണം ഈ രാശിക്കാരുടെ തൊഴിൽ ജീവിതത്തിൽ പുരോഗതി കൊണ്ടുവരും. ജോലിസ്ഥലത്ത് പ്രമോഷനോ ശമ്പള വർദ്ധനവോ പ്രതീക്ഷിക്കുന്നവരുടെ ആഗ്രഹങ്ങൾ സഫലമാകും. സർക്കാർ ഇടപാടുകളിലോ ബിസിനസ്സുകളിലോ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് പ്രയോജനമുണ്ടാകും. കഴിഞ്ഞ വർഷം നിങ്ങളുടെ കഠിനാധ്വാനത്തിന്റെ വ്യക്തമായ ഫലങ്ങൾ നിങ്ങൾക്ക് ലഭിക്കും, ജോലിസ്ഥലത്തെ മുതിർന്ന സഹപ്രവർത്തകർ നിങ്ങളെ ആദരിക്കും.

മകരം (Capricorn): നിങ്ങൾക്ക് ഈ സമയം കുടുംബത്തോടൊപ്പം എവിടെയെങ്കിലും തീർത്ഥാടനം നടത്താൻ സാധ്യത. നിങ്ങൾക്ക് പദ്ധതിയിടാം. ഈ സംക്രമണം പിഎച്ച്‌ഡിയോ മാസ്റ്റേഴ്‌സ് ബിരുദമോ ചെയ്യുന്നവർക്ക് വൻ ആനുകൂല്യങ്ങൾ നൽകും. സൂര്യന്റെ ദൃഷ്ടി നിങ്ങളുടെ സമ്പാദ്യം വർദ്ധിക്കുന്നതിന്റെ ശുഭസൂചനകളും നൽകുന്നു. സൂര്യനെ പ്രീതിപ്പെടുത്താൻ ഞായറാഴ്ച ക്ഷേത്രത്തിൽ മാതളനാരങ്ങ ദാനം ചെയ്യുക.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link