Surya Gochar 2024: സൂര്യൻ മകര രാശിയിൽ; ഈ രാശിക്കാരുടെ സമയം ഇന്നുമുതൽ തെളിയും!
Surya Gochar 2024: വ്യാഴത്തിന്റെ രാശി വിട്ട് സൂര്യൻ മകരം രാശിയിൽ പ്രവേശിച്ചു.. ഇതിലൂടെ ഈ നാല് രാശിക്കാർക്കും വളരെ നല്ല ഫലങ്ങൾ ലഭിക്കും. ഫെബ്രുവരി 13 വരെ സൂര്യൻ ഇവിടെ തുടരും.
സൂര്യൻ ഉത്തരായനത്തിലെത്തുന്നതോടെ കൂടുതൽ മികച്ച ഫലങ്ങൾ കാണപ്പെടും. 4 രാശിക്കാർക്ക് സൂര്യന്റെ സംക്രമത്തിൽ നിന്ന് പ്രത്യേക സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. അത് ഏതൊക്കെ രാശിക്കാർ അറിയാം...
മേടം (Aries): ഈ രാശിക്കാർക്ക് ഇത് വളരെ നല്ല സമയമായിരിക്കും. സൂര്യൻ മേട രാശിയുടെ പത്താം ഭാവത്തിൽ പ്രവേശിക്കുന്നതോടെ ജോലി, ബിസിനസ്സ് എന്നിവയ്ക്ക് പുതിയ ഊർജ്ജം ലഭിക്കും. ഈ ഒരു മാസം മുഴുവനും ബിസിനസിന് വളരെ മികച്ചതായിരിക്കും. രാഷ്ട്രീയത്തിൽ ഇറങ്ങുന്നവർക്ക് അനുയോജ്യമായ സമയം ആയിരിക്കും. നിങ്ങൾ ഒരു സർക്കാർ ജോലിയിലാണെങ്കിലും ഈ സമയം നിങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. കൂടാതെ സ്ഥാനക്കയറ്റത്തിനും സാധ്യത.
ഇടവം (Taurus): സൂര്യന്റെ പിന്തുണ നിങ്ങളുടെ ഭാഗ്യം വർധിപ്പിക്കാൻ ഇതിലും മികച്ച അവസറാം ഇനി കിട്ടില്ല. ബഹുമാനത്തിന്റെ കാര്യത്തിൽ നിങ്ങൾ ഭാഗ്യവാനാണെന്ന് തെളിയും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. ഈ സമയത്ത് നിങ്ങൾക്ക് സുഹൃത്തുക്കളിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. അത് ജോലിയായാലും ബിസ്സിനസ്സായാലും കാര്യങ്ങൾ നന്നായി നടക്കും. സാമ്പത്തിക സ്ഥിതി ശക്തമായി തുടരും, മറ്റുള്ളവരുടെ പിന്തുണയിൽ നിങ്ങൾ വളരെ സന്തുഷ്ടരായിരിക്കും.
തുലാം (Libra): ഈ രാശിക്കാർക്ക് വരുന്ന ദിവസങ്ങളിൽ നേട്ടങ്ങൾ ലഭിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുക. ഹോട്ടൽ, റസ്റ്റോറന്റ് എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സിൽ ലാഭം ഉണ്ടാകും. ജ്യേഷ്ഠന്റെ പുരോഗതിക്കുള്ള സമയമാണ്. അവൻ ഒരു സർക്കാർ ജോലിക്ക് തയ്യാറെടുക്കുകയാണെങ്കിൽ ലഭിച്ചേക്കാം.
മകരം (Capricorn): നിങ്ങളുടെ രാശിയിലും ലഗ്നത്തിലും സൂര്യദേവന്റെ വരവ് ഊർജ്ജം നൽകും. ഫെബ്രുവരി 13 വരെ നിങ്ങൾ കൂടുതൽ സജീവമായിരിക്കാൻ ശ്രമിക്കുക. രാഷ്ട്രീയത്തിൽ ഇറങ്ങാൻ സാധ്യതയുണ്ട്, വ്യാപാരികൾക്ക് നല്ല ലാഭം ലഭിക്കും, നിങ്ങളുടെ ബോസുമായി നിങ്ങൾ ബന്ധം സ്ഥാപിക്കേണ്ടതുണ്ട്, ഈ സമയത്ത് നിങ്ങൾക്ക് ബോസിന്റെ ഗുഡ് ബുക്കിൽ പ്രവേശിക്കാം. ജോലിയിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുക അല്ലാത്തപക്ഷം അത് ബുദ്ധിമുട്ടുണ്ടാക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)