Surya Rashi Parivartan: സൂര്യൻ കന്നി രാശിയിലേക്ക്; വരുന്ന 30 ദിവസം ഈ 5 രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ!

Fri, 15 Sep 2023-9:03 am,

സൂര്യൻ രണ്ടു ദിവസത്തിനകം അതായത് സെപ്റ്റംബര്‍ 17 ന് ഉച്ചയ്ക്ക് 01:42 ന് കന്നി രാശിയില്‍ പ്രവേശിക്കും.  ഇത് ഒരുമാസം ഇവിടെ തുടരും.  ഇതുപ്രകാരം ഒക്ടോബര്‍ 18 വരെ സൂര്യന്‍ കന്നി രാശിയില്‍ തുടരുരും ശേഷം തുലാം രാശിയില്‍ പ്രവേശിക്കും. മൊത്തം രാശിചക്രം പൂര്‍ത്തിയാക്കാന്‍ സൂര്യന് ഒരു വര്‍ഷത്തെ സമയമെടുക്കും

സൂര്യന്‍ കന്നി രാശിയില്‍ എത്തുന്നതോടെ പല രാശിക്കാര്‍ക്ക് വൻ സാമ്പത്തിക നേട്ടമുണ്ടാകും. സൂര്യന്റെ സംക്രമണത്തോടെ ഈ 5 രാശിക്കാരുടെ ജീവിതത്തില്‍ സുവർണ്ണ നേട്ടങ്ങൾ ഉണ്ടാകും. ഏതൊക്കെയാണ് ആ രാശികള്‍ എന്നറിയാം...

 

മേടം (Aries): മേട രാശിക്കാര്‍ക്ക് കന്നി രാശിയിലേക്കുള്ള സൂര്യന്റെ ഈ സംക്രമണം വൻ ഗുണങ്ങൾ നൽകും. ഈ സമയത്ത് നിങ്ങളുടെ ശത്രുക്കള്‍ പരാജയപ്പെടും, ആരോഗ്യം മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും, കോടതി വ്യവഹാരങ്ങളില്‍ വിജയം ലഭിക്കും, കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും, ബഹുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും, വരുമാനം വര്‍ധിക്കാനുള്ള സാധ്യതകള്‍ സൃഷ്ടിക്കപ്പെടും, വിവിധ സ്രോതസ്സുകളിലൂടെ പണം ലഭിക്കും, ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുടെ സഹകരണമുണ്ടാകും. 

കര്‍ക്കടകം (Cancer): കന്നി രാശിയില്‍ സൂര്യന്റെ സംക്രമണം കര്‍ക്കടക രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ സംക്രമണ സമയത്ത് കര്‍ക്കടക രാശിക്കാരുടെ ധൈര്യം വര്‍ദ്ധിക്കും. ബിസിനസ്സില്‍ വിജയം ലഭിക്കും, ജോലിസ്ഥലത്ത് അനുകൂലമായ അന്തരീക്ഷം ഉണ്ടാകും, പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യത,  സൂര്യന്റെ കൃപയാല്‍ ഈ കാലയളവില്‍ മറ്റ് സ്രോതസ്സുകളില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും, വിദേശ യാത്രയ്ക്ക് സാധ്യത, സാമ്പത്തിക കാഴ്ചപ്പാടില്‍ ഈ സമയം നിങ്ങള്‍ക്ക് വളരെ ശുഭകരമായിരിക്കും.

ചിങ്ങം (Leo): ചിങ്ങം രാശിയുടെ അധിപനാണ് സൂര്യൻ. അത്തരമൊരു സാഹചര്യത്തില്‍ സൂര്യ രാശിയിലെ മാറ്റം ചിങ്ങം രാശിക്കാര്‍ക്ക് വളരെയധികം ഗുണം നൽകും. ഒക്ടോബര്‍ 18 വരെ സൂര്യന്റെ സംക്രമണം ഈ രാശിക്കാർക്ക് ഭാഗ്യവർഷമായിരിക്കും.  കിട്ടാതിരുന്ന പണം തിരിച്ചുകിട്ടാന്‍ സാധ്യത, സന്തോഷത്തിലും ഐശ്വര്യത്തിലും വര്‍ദ്ധനവുണ്ടാകും, ജോലിസ്ഥലത്തും ഈ സമയം നല്ലതായിരിക്കും. ജോലികാലിൽ പൂർണ്ണ വിജയം നേടാനാകും. കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം നിങ്ങള്‍ക്ക് ഈ സമയമുണ്ടാകും. 

വൃശ്ചികം (Scorpio) കന്നി രാശിയിലെ സൂര്യന്റെ സംക്രമണം വൃശ്ചിക രാശിക്കാര്‍ക്കും നല്ല ഫലങ്ങൾ നൽകും.  സെപ്റ്റംബര്‍ 17 ന് സൂര്യന്‍ ഈ രാശിയുടെ ലാഭ ഭവനത്തിലേക്ക് പ്രവേശിക്കും.ഇതിലൂടെ നിങ്ങൾക്ക് ഈ കാലയളവില്‍ ജോലിയിലും ബിസിനസ്സിലും വലിയ ലാഭം ലഭിക്കും. ഇതോടൊപ്പം ഈ കാലയളവില്‍ നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയിലും സൂര്യന്റെ കൃപയുണ്ടാകും.  ഈ സമയത്ത് തൊഴില്‍ രംഗത്ത് പുരോഗതി, സര്‍ക്കാര്‍ ഇടപാടുകളിലും ബിസിനസിലും നേട്ടം, സാമ്പത്തിക നേട്ടം എന്നിവയുണ്ടാകും.

മകരം (Capricorn): സെപ്റ്റംബര്‍ 17 ന് മകരം രാശിക്കാരുടെ ഭാഗ്യ ഗൃഹത്തിലാണ് സൂര്യന്റെ പ്രവേശനം. അത്തരമൊരു സാഹചര്യത്തില്‍ ഈ കാലയളവില്‍ നിങ്ങളുടെ ഭാഗ്യം ശക്തമായി തുടരും. ഭാഗ്യം വര്‍ദ്ധിക്കുന്നതിനാല്‍ ഈ കാലയളവില്‍ നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. ഇതുകൂടാതെ ഈ ഗൃഹത്തില്‍ സൂര്യന്റെ സാന്നിധ്യം മകരം രാശിക്കാരുടെ വീര്യം വര്‍ദ്ധിപ്പിക്കും. ജോലിയിലും ബിസിനസ്സിലും പുരോഗതിക്ക് സാധ്യത, ഈ കാലയളവില്‍ പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും, വസ്തുവകകൾ വാങ്ങാൻ യോഗം.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link