Surya Gochar: ഒരു വർഷത്തിന് ശേഷം സൂര്യൻ ധനു രാശിയിലേക്ക്; ഇവർക്ക് ലഭിക്കും ഐശ്വര്യവും ഭാഗ്യവും ഒരുമിച്ച്!
Surya Gochar 2024: ഗ്രഹങ്ങൾ കാലാകാലങ്ങളിൽ അവരുടെ രാശി മാറ്റുറുണ്ട്. അത് മനുഷ്യ ജീവിതത്തെയും ലോകത്തെയും നേരിട്ട് ബാധിക്കും.
ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ഒരു വർഷത്തിനുശേഷം ഡിസംബറിൽ ധനു രാശിയിൽ പ്രവേശിക്കും. ധനുവിൽ വ്യാഴ ഗ്രഹത്തിന്റെ ആധിപത്യമുണ്ട്. വ്യാഴവും സൂര്യനും തമ്മിൽ സൗഹൃദ ഗ്രഹങ്ങളാണ്.
ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാരുടെ ഭാഗ്യം ഈ സമയം തെളിയും. കൂടാതെ ഇവർക്ക് സ്ഥാനവും അന്തസ്സും നേടാൻ കഴിയും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
ധനു (Sagittarius): സൂര്യൻ്റെ സംക്രമണം ഇവർക്ക് വളരെയധികം നേട്ടങ്ങളുണ്ടാകും. കാരണം സൂര്യൻ നിങ്ങളുടെ രാശിയുടെ ലഗ്ന ഭാവനത്തിലേക്കാണ് സംക്രമിക്കുന്നത്. അതിനാൽ ഇവരുടെ ആത്മവിശ്വാസം വർദ്ധിക്കും, നിങ്ങളിൽ പുതിയ ഊർജ്ജം ഒഴുകും. എല്ലാ ജോലികളിലും നിങ്ങൾ വിജയിക്കും. ജോലിക്കാർക്ക് ദീർഘകാലമായി കഠിനാധ്വാനം ചെയ്ത വിജയം ലഭിക്കും, വിവാഹിതരുടെ ദാമ്പത്യ ജീവിതം അതിശയകരമായിരിക്കും. അവിവാഹിതർക്ക് വിവാഹാലോചന വന്നേക്കാം
ചിങ്ങം (Leo): സൂര്യൻ്റെ രാശി മാറ്റം ചിങ്ങ രാശിക്കാർക്ക് ശുഭകരമായിരിക്കും. സൂര്യൻ ഈ രാശിയുടെ അഞ്ചാം ഭാവത്തിലേക്കാണ് കടക്കാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ കുട്ടിയുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിച്ചേക്കാം, വ്യക്തിജീവിതം മുമ്പത്തേക്കാൾ മികച്ചതായിരിക്കും, പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും, പ്രണയബന്ധം വിജയിക്കും. അപ്രതീക്ഷിത ധനം ലഭിക്കും
കന്നി (Virgo): സൂര്യൻ്റെ സംക്രമണം ഇവർക്കും പ്രയോജനപ്രദമായിരിക്കും. സൂര്യൻ നിങ്ങളുടെ രാശിയുടെ നാലാം ഭാവത്തിലൂടെയാണ് സഞ്ചരിക്കാൻ പോകുന്നത്. ഈ കാലയളവിൽ നിങ്ങൾക്ക് ഭൗതിക സുഖങ്ങൾ ലഭിക്കും, വാഹനമോ വസ്തുവോ വാങ്ങാണ് യോഗം, ജോലി ചെയ്യുന്നവർക്ക് സൂര്യൻ്റെ സംക്രമം വളരെയധികം നേട്ടങ്ങൾ നൽകും, ഈ കാലയളവിൽ നിങ്ങളുടെ അമ്മയുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകും, ബിസിനസുകാർക്ക് നല്ല ലാഭം നേടാൻ കഴിയും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)