Astro Updates: സെപ്റ്റംബര്‍ 15 മുതല്‍ ഭാഗ്യം തുണക്കുന്ന രാശിക്കാർ ഇവർ
![ഭാഗ്യം തുണക്കുന്ന രാശിക്കാർ fate of this zodiac signs will change from september 15th](https://malayalam.cdn.zeenews.com/malayalam/sites/default/files/2023/09/11/215282-budh-uday-2023.jpg)
ഗ്രഹങ്ങളുടെ ഉദയാസ്തമയങ്ങൾക്ക് ജ്യോതിഷത്തില്‍ വലിയ പ്രധാന്യമുണ്ട്. ഗ്രഹങ്ങളുടെ ഉദയം എപ്പോഴും ശുഭകരമായാണ് വിശ്വസിക്കുന്നത്. ഇത്തരത്തിൽ ബുധൻ സെപ്റ്റംബർ 15-ന് ഉദയം കൊള്ളുകയാണ്. പുലര്‍ച്ചെ 4.28-ന് ചിങ്ങത്തിലായിരിക്കും ബുധൻ ഉദയം കൊള്ളുന്നത്.
![ഭാഗ്യം തുണക്കുന്ന രാശിക്കാർ fate of this zodiac signs will change from september 15th](https://malayalam.cdn.zeenews.com/malayalam/sites/default/files/2023/09/11/215281-astro-update-new1.jpg)
ബുദ്ധി, യുക്തി, ബിസിനസ് എന്നിവയുടെയെല്ലാം പ്രധാന ഘടകമായാണ് ബുധനെ കാണുന്നത്. ബുധന്റെ ഉദയത്തോടെ ചില രാശിക്കാർക്ക് ഭാഗ്യം തുറക്കും. പ്രധാനമായും 5 രാശിക്കാര്‍ക്കാണ് ബുധൻറെ ഉദയം കൊണ്ട് ഗുണം, അവർ ഏതൊക്കെയെന്ന് നോക്കാം.
![ചിങ്ങം Leo](https://malayalam.cdn.zeenews.com/malayalam/sites/default/files/2023/09/11/215279-chingam-astro1.jpg)
ചിങ്ങം രാശിക്കാര്‍ക്ക് പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട് നേട്ടങ്ങള്‍ ലഭിക്കും. കഠിനാധ്വാനത്തിൻറെ ഫലം ലഭിക്കും. കൈവെക്കുന്ന മേഖലയിലെല്ലാം നേട്ടമുണ്ടാകും. സാമ്പത്തിക മേഖലയിലും നേട്ടം. നിങ്ങളുടെ വ്യക്തിത്വം വികസിക്കും. ആത്മവിശ്വാസവും ഉയര്‍ന്നതായിരിക്കും.
ബുധന്റെ ഉദയം കുംഭ രാശിക്കാര്‍ക്ക് പുരോഗതിയും പ്രശസ്തിയും ഇരട്ടിയാകും. വിവാഹിതര്‍ക്ക് നല്ല സമയമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ നിങ്ങൾക്ക് സന്തോഷവും സമാധാനവും ലഭിക്കും. പങ്കാളിത്ത ബിസിനസുകാർക്ക് ഈ കാലയളവില്‍ നല്ല ലാഭം ഉണ്ടാവും. ഈ സമയം നിങ്ങള്‍ക്ക് പെട്ടെന്ന് പണം ലഭിക്കും. സാമ്പത്തികം ശക്തിപ്പെടും.
മേടം രാശിക്കാര്‍ക്ക് ഇക്കാലയളവിൽ നല്ല ഫലങ്ങള്‍ ലഭിക്കും പല മേഖലകളില്‍ നിന്നും നല്ല വാര്‍ത്തകള്‍ ലഭിക്കും. രാശിക്കാര്‍ക്ക് ഈ സമയത്ത് പെട്ടെന്ന് ധനലാഭം ലഭിച്ചേക്കാം. ഇതോടൊപ്പം, ജോലിയിൽ കഠിനാധ്വാനം ചെയ്യുന്നവർക്ക് നല്ല വാർത്തകൾ കേൾക്കാൻ പറ്റും. ബിസിനസ്സ് മേഖല അനുകൂലമായിരിക്കും.കോടതി തര്‍ക്കങ്ങളിലും നിങ്ങള്‍ക്ക് അനുകൂലമായി വിധി വന്നേക്കാം
മിഥുനം രാശിക്കാര്‍ക്ക് നല്ല ഫലങ്ങളും ഇക്കാലയളവിൽ ലഭിക്കും. നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിപ്പിക്കും. പ്രവര്‍ത്തന മേഖലയില്‍ നിന്ന് നിങ്ങള്‍ക്ക് പുരോഗതി ഉണ്ടാവും. മിഥുനം രാശിക്കാര്‍ക്ക് സ്ഥാവരജംഗമ വസ്തുക്കൾ വാങ്ങാന്‍ കഴിയും. പൂര്‍വിക സ്വത്തിൽ നേട്ടം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും ജോലി അന്വേഷിക്കുന്നവർക്ക് വിജയം. ആഗ്രഹിക്കുന്ന ജോലി ലഭിക്കും.
കര്‍ക്കടക രാശിക്കാര്‍ക്ക് വാഹനം വസ്തു എന്നിവ വാങ്ങാന്‍ അവസരം പുതിയ ജോലി ആരംഭിക്കുന്നതിന് മികച്ച സമയം തൊഴില്‍-ബിസിനസ്സുകളില്‍ നിങ്ങള്‍ക്ക് വിജയം . സാമ്പത്തിക സ്ഥിതി ശക്തമാകും. ആഢംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങാന്‍ അവസരമുണ്ടാകും. പുതിയ ജോലികള്‍ക്ക് ഈ സമയം അനുകൂലമാണ്. ഈ സമയത്ത് നിങ്ങളുടെ ക്ഷമയും ധൈര്യവും വര്‍ദ്ധിക്കും. പണം ലാഭിക്കുന്നതിലും നിങ്ങള്‍ വിജയിക്കും. സാമ്പത്തികം ശക്തിപ്പെടും.