Favourite Zodiac signs of Lord Hanuman: ഇവരാണ് ഹനുമാന്‍റെ പ്രിയ രാശിക്കാർ, എപ്പോഴും ഉണ്ടാകും കൃപ!

Tue, 20 Dec 2022-1:20 pm,

കുംഭം രാശി  (Aquarius) ജ്യോതിഷികളുടെ അഭിപ്രായത്തിൽ, ഹനുമാന് കുംഭ രാശിക്കാരോട് പ്രത്യേക സ്നേഹമാണ്. ഇവരോട് പ്രത്യേക ദയയും ഭഗവാന്‍ കാണിക്കുന്നു. ഹനുമാന്‍റെ അനുഗ്രഹത്താല്‍ കുംഭ രാശിക്കാര്‍ക്ക് എല്ലാ രംഗത്തും വിജയം നേടാന്‍  സാധിക്കുന്നു. കൂടാതെ, ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ ഞൊടിയിടയില്‍ മാറുകയും ചെയ്യുന്നു. ഇവര്‍ക്ക് എല്ലാ രംഗത്തും വിജയം ലഭിക്കും. കുംഭ  രാശിക്കാര്‍ ചൊവ്വാഴ്ച ദിവസം ഹനുമാനെ ആരാധിക്കുന്നത് ഇവരുടെ ജീവിതം കൂടുതല്‍ സന്തോഷവും ഐശ്വര്യവും നിറഞ്ഞതാക്കി മാറ്റും. 

വൃശ്ചികം രാശി ( Scorpio) വൃശ്ചിക രാശിക്കാർരുടെ ജീവിതത്തില്‍ ഹനുമാന്‍റെ പ്രത്യേക അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം. അതായത്, ഈ രാശിക്കാര്‍ ചൊവ്വാഴ്ച ദിവസം ഹനുമാനെ ആരാധിക്കുന്നതിലൂടെ ഇവര്‍ എല്ലാ മേഖലയിലും വിജയം നേടും.  കൂടാതെ, ഇവരുടെ ജീവിതത്തില്‍ ഒരിക്കലും സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരില്ല. 

ചിങ്ങം രാശി ( Leo) ജ്യോതിഷ പ്രകാരം, ഹനുമാന്‍റെ പ്രിയപ്പെട്ട രാശികളിൽ ചിങ്ങവും ഉൾപ്പെടുന്നു.  ഈ രാശിയിലുള്ളവര്‍ക്കും ഹനുമാന്‍റെ പ്രത്യേക അനുഗ്രഹം ലഭിക്കും. ഹനുമാന്‍ കൃപ വര്‍ഷിക്കുന്ന ഈ രാശിക്കാര്‍ ചൊവ്വാഴ്ച ഹനുമാനെ പ്രത്യേകമായി പൂജിച്ചാല്‍ ഫലം ഇരട്ടിക്കും. ഇവര്‍ക്ക് ജീവിതത്തില്‍ ഒരിയ്ക്കലും സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരില്ല, ഇവരുടെ എല്ലാ പ്രശ്നങ്ങളും ഹനുമാന്‍ ഇല്ലാതാക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. 

മേടം രാശി (Aries)  ജ്യോതിഷ പ്രകാരം, ഹനുമാന്‍റെ പ്രിയപ്പെട്ട രാശികളില്‍ മേടം രാശിക്കാരും ഉള്‍പ്പെടുന്നു. ഈ രാശിയിലുള്ളവരോട് ഹനുമാന്‍ പ്രത്യേക ദയ കാണിക്കുന്നു. മേടം രാശിക്കാര്‍ ചൊവ്വാഴ്ച പ്രത്യേകമായി ഹനുമാനെ ആരാധിക്കുന്നത് അവരുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും ഇല്ലാതാകുന്നു. ഈ രാശിക്കാർക്ക് ജീവിതത്തില്‍ ഒരിക്കലും സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരില്ല. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link