Purnima 2024: ഫെബ്രുവരി മാസത്തെ പൗര്‍ണ്ണമിയില്‍ കന്നിരാശിയിൽ അത്ഭുതകരമായ യോഗം, ഈ 3 രാശിക്കാരില്‍ സമ്പത്ത് വര്‍ഷിക്കും!!

Fri, 23 Feb 2024-2:34 pm,

ഇത്തവണത്തെ മാഘപൂർണിമ കന്നിരാശിയിലാണ് സംഭവിക്കുന്നത്‌. ഈ പൗര്‍ണ്ണമി ദിവസം കന്നിരാശിയിൽ ഒരു അത്ഭുതകരമായ യോഗം രൂപപ്പെടുന്നു. കന്നി രാശിയുടെ അധിപൻ ബുധനാണ്, ബുധന്‍റെ സ്വാധീനം എല്ലാ രാശികളിലും ശുഭ, അശുഭകരമായ രീതിയിൽ പ്രകടമാകും. എന്നാല്‍, ജ്യോതിഷപ്രകാരം 3 രാശികള്‍ക്ക് ഈ അത്ഭുത യോഗത്തിന്‍റെ ശുഭ ഫലങ്ങൾ ലഭിക്കും. ആ രാശികള്‍ ഏതൊക്കെയാണ് എന്നറിയാം...  

 

ഇടവം രാശി (Taurus Zodiac Sign) 

സർഗ്ഗാത്മകതയിൽ താൽപ്പര്യമുള്ള ഇടവം രാശിക്കാര്‍ക്ക് ഈ യോഗം ഏറെ ശുഭ ഫലങ്ങള്‍ നല്‍കും.  ചിലപ്പോള്‍ ഈ സമയത്ത് നിങ്ങള്‍ ഏറ്റവുമധികം ആഗ്രഹിക്കുന്ന കാര്യം സഫലമകാം. കഠിനാധ്വാനം ചെയ്താൽ തീർച്ചയായും വിജയം നേടും, അതിനുള്ള ഒരു സമയമാണിത്. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. കച്ചവടം ചെയ്യുന്നവർക്ക് നേട്ടം ഉണ്ടാകും, ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകും.  ഈ സമയത്ത് പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങൾ ഉണ്ടാകും. ചന്ദ്രന്‍റെ സ്വാധീനം മൂലം, നിങ്ങൾ ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടാം....  

മകരം  രാശി (Capricorn Zodiac Sign) 

ഈ രാശിക്കാരുടെ ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും, അവിവാഹിതർക്ക് ഈ സമയത്ത് വിവാഹാലോചനകൾ വരാം, വീടോ കടയോ സ്ഥലമോ വാങ്ങാനുള്ള അവസരങ്ങൾ ലഭിക്കാം, ഏത് തരത്തിലുള്ള സമ്മർദ്ദവും ഈ സമയത്ത് ഇല്ലാതാകും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിജയം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ മാധുര്യം നിറയും... 

കർക്കിടകം രാശി (Cancer Zodiac Sign) 

ഈ രാശിക്കാരുടെ മുടങ്ങിക്കിടക്കുന്ന ഏത് ജോലിയും ഈ സമയത്ത് പൂർത്തിയാകും, നിങ്ങൾ എന്ത് ലക്ഷ്യം വെക്കുന്നുവോ, അതിൽ നിങ്ങൾക്ക് വിജയം ലഭിക്കും. കടങ്ങള്‍ വീട്ടാന്‍ സാധിക്കും, ഈ സമയത്ത് വിദ്യാർത്ഥികൾ ഏതെങ്കിലും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെങ്കിൽ അവർക്ക് അതിൽ വിജയം ലഭിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link