FIFA World Cup 2022 : പോരാട്ടം മുറുകുന്നു; ഖത്തർ ലോകകപ്പിൽ ഇനി എട്ട് ടീമുകൾ മാത്രം; ക്വാർട്ടർ ലൈനപ്പ് ഇങ്ങനെ

Wed, 07 Dec 2022-4:48 pm,

നാല് മത്സരങ്ങളാണ് ക്വാർട്ടറിലുള്ളത്. നാളെ കഴിഞ്ഞ് ഡിസംബർ ഒമ്പത്, പത്ത് ദിവസങ്ങളിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുക

ഡിസംബർ ഒമ്പത് രാത്രി 8.30നാണ് ക്രൊയേഷ്യ- ബ്രസീൽ മത്സരം. ജപ്പാനെ പെനാൽറ്റിയിൽ തോൽപ്പിച്ചാണ് ക്രൊയേഷ്യ ക്വാർട്ടറിലെത്തിയത്. ദക്ഷിണ കൊറിയെ തകർത്താണ് ബ്രസീലിന്റെ ക്വാർട്ടർ പ്രവേശനം

ഡിസംബർ 10 അർധ രാത്രി 12.30നാണ് നെതർലാൻഡ്സ് - അർജന്റീന മത്സരം. അമേരിക്കയെ തകർത്താണ് ഡച്ച് ടീം ക്വാർട്ടർ പ്രവേശനം നേടിയെടുത്തത്. ഓസ്ട്രേലിയയെ മറികടന്നാണ് ലയണൽ മെസിയുടെ അർജന്റീന അവസാന എട്ടിൽ ഇടം നേടിയത്.

ഡിസംബർ 10 രാത്രി 8.30നാണ് മൊറോക്കോ- പോർച്ചുഗൽ മത്സരം. മുൻ സ്പെയിനെ പെനാൽറ്റിയിൽ അട്ടിമറിച്ചാണ് മൊറോക്കോ ചരിത്രത്തിൽ ആദ്യ ഫിഫ ലോകകപ്പിന്റെ ക്വാർട്ടറിൽ പ്രവേശിക്കുന്നത്. സ്വിറ്റ്സർലാൻഡിനെ തകർത്താണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന്റെ ക്വാർട്ടർ പ്രവേശനം.

ഡിസംബർ 11 അർധ രാത്രി 12.30നാണ് ഇംഗ്ലണ്ട്-ഫ്രാൻസ് മത്സരം. പോളണ്ടിനെ തോൽപ്പിച്ചാണ് ഫ്രഞ്ച് ടീം തുടർച്ചയായി ലോകകപ്പിന്റെ ക്വാർട്ടറിൽ എത്തുന്നത്. ഇംഗ്ലണ്ടാകട്ടെ സെനെഗലിനെതിരെ എതിരില്ലാത്ത പ്രകടനം കാഴ്ചവെച്ചാണ് അവസാന എട്ടിൽ എത്തിയത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link