Fig health benefits: അത്തിപ്പഴം ആരോ​ഗ്യ ​ഗുണങ്ങളാൽ സമ്പന്നം

Mon, 28 Nov 2022-5:18 pm,

ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്ന ഘടകങ്ങളിലൊന്നാണ് പൊട്ടാസ്യത്തിന്റെ അസന്തുലിതാവസ്ഥ. അത്തിപ്പഴത്തിലെ ഉയർന്ന ഫൈബർ അംശം ശരീരത്തിൽ അധിക ഉപ്പ് ഉണ്ടാകുന്നത് കുറയ്ക്കാൻ സഹായിക്കുന്നു.

 

നാരുകളാൽ സമ്പന്നമാണ് അത്തിപ്പഴം. വയറിളക്കം, മലബന്ധം എന്നിവയുൾപ്പെടെയുള്ള വിവിധ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അത്തിപ്പഴം സഹായിക്കും. അത്തിപ്പഴം പ്രീബയോട്ടിക്സിന്റെ മികച്ച ഉറവിടമാണ്, ഇത് മുഴുവൻ ദഹനവ്യവസ്ഥയുടെയും ആരോഗ്യം വർദ്ധിപ്പിക്കുന്നു.

അത്തിപ്പഴം കഴിക്കുമ്പോൾ ഉറക്കം മികച്ചതാക്കാൻ സഹായിക്കുന്ന മെലറ്റോണിൻ  ശരീരത്തിലെത്തുന്നു. അത്തിപ്പഴം തലച്ചോറിലെ സെറോടോണിന്റെ അളവ് വർദ്ധിപ്പിക്കുകയും സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

മഗ്നീഷ്യം, വിറ്റാമിൻ സി, ഇ എന്നിവ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളാണ്. ഈ പോഷകങ്ങൾ തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കുകയും മുടി വളർച്ച വേ​ഗത്തിലാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

അത്തിപ്പഴത്തിന് മുഖക്കുരു പ്രതിരോധശേഷി ഉണ്ടെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഈ ചെടിയുടെ പഴങ്ങൾക്കും ഇലകൾക്കും മുഖക്കുരു വിരുദ്ധ ഗുണങ്ങളുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link