Fighter Promotions: അടിപൊളി ലുക്കില്‍ അനില്‍ കപൂര്‍, ഫൈറ്റർ താരങ്ങള്‍ പ്രമോഷന്‍ തിരക്കില്‍!!

Tue, 23 Jan 2024-8:14 pm,

സിനിമയുടെ റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ചിത്രത്തിലെ മുന്‍ നിര താരങ്ങളായ ഹൃത്വിക് റോഷൻ, ദീപിക പദുകോൺ, അനിൽ കപൂർ എന്നിവരുൾപ്പെടെ മുഴുവൻ ടീമും ഒത്തു ചേര്‍ന്നിരിയ്ക്കുകയാണ്.   

 

67 കാരനായ അനിൽ കപൂറിനെ ‘ഫൈറ്റർ’സിനിമയുടെ പ്രമോഷനിൽ കാണാം. കറുപ്പണിഞ്ഞ് അതിശയിപ്പിക്കുന്ന ലുക്കിലാണ് അനില്‍ കപൂര്‍ എത്തിയത്. 50 കാരനായ ഹൃത്വിക് റോഷനെ അദ്ദേഹം മറികടന്നുവെന്നാണ് ആരാധകര്‍ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നത്. 

ഫൈറ്ററി'ലെ അഭിനേതാക്കളെ കുറിച്ച് പറയുമ്പോൾ, ദീപിക പദുക്കോൺ, ഹൃത്വിക് റോഷൻ, അനിൽ കപൂർ, സഞ്ജീദ ഷെയ്ഖ്, കരൺ സിംഗ് ഗ്രോവർ, അക്ഷയ് ഒബ്‌റോയ്, അശുതോഷ് റാണ തുടങ്ങിയ മുന്‍നിര ബോളിവുഡ് താരങ്ങളാണ് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് 'ഫൈറ്റർ' റിലീസ് ചെയ്യുന്നത്. അതായത് 2024 ഡിസംബർ 25. കഴിഞ്ഞ വർഷം ഇതേ അവസരത്തിൽ സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത പത്താൻ റിലീസ് ചെയ്തു, അതിന് 57 കോടി രൂപയുടെ ഗ്രാൻഡ് ഓപ്പണിംഗ് ലഭിച്ചിരുന്നു. എന്നാല്‍ ഫൈറ്റര്‍ അഡ്വാന്‍സ് ബുക്കിംഗില്‍ തരംഗമാവുകയാണ്. റിലീസ് ദിവസത്തെ ഏകദേശം 60,000 ടിക്കറ്റുകൾ വിറ്റുപോയതായാണ് റിപ്പോർട്ട്.

നേരത്തെ റിപ്പബ്ലിക് ദിനത്തിൽ ഹൃത്വിക് നിരവധി സിനിമകൾ കൊണ്ടുവന്നിട്ടുണ്ട്. അഗ്നിപഥിൽ നിന്ന് കാബിൽ വരെ. രണ്ട് ചിത്രങ്ങളും വന്‍ ഹിറ്റുകളായിരുന്നു. ഇനി സിദ്ധാർത്ഥ് ആനന്ദിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ഫൈറ്റർ' എന്ത് പ്രതികരണമാണ് നല്‍കുക?

ഇതാദ്യമായാണ് ഹൃത്വിക് റോഷനും ദീപിക പദുകോണും ഒരുമിച്ച് അഭിനയിക്കുന്നത്. സിനിമയുടെ പ്രമോഷന് വേണ്ടി താരങ്ങള്‍ ഒന്നിച്ചപ്പോള്‍ മികച്ച ജോഡികളാണെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു തുടങ്ങി

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link