Financial Changes From 1 July: ജൂലൈ 1 മുതൽ വരുന്ന സാമ്പത്തിക മാറ്റങ്ങൾ അറിയാം

Fri, 24 Jun 2022-11:06 pm,

 

ഓഹരി വിപണി:  നിങ്ങള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുകയാണെങ്കിൽ ജാഗ്രത പാലിക്കുക. നിങ്ങളുടെ ട്രേഡിംഗ് അക്കൗണ്ട് KYC ജൂൺ 30-നകം പൂർത്തിയാക്കുക. അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് താൽക്കാലികമായി പ്രവര്‍ത്തന ക്ഷമമായിരിക്കില്ല.  ഇങ്ങനെ സംഭവിച്ചാല്‍ നിങ്ങൾക്ക് ഓഹരികൾ വാങ്ങാനോ വിൽക്കാനോ സാധിക്കില്ല

Aadhar PAN linking

ആധാർ-പാൻ കാർഡ് ലിങ്ക്:  നിങ്ങൾ ഇതുവരെ ആധാർ-പാൻ കാർഡ് ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ ഉടന്‍തന്നെ അത് ചെയ്യേണ്ടത് ആവശ്യമാണ്.  ആധാർ പാൻ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ജൂൺ 30 ആണ്. അതായത്, ഇനി വെറും 6 ദിവസം മാത്രമേ അവശേഷിച്ചിട്ടുള്ളൂ.   ജൂൺ 30ന് മുമ്പ് നിങ്ങള്‍  ആധാർ-പാൻ കാർഡ് ലിങ്ക് ചെയ്യുമ്പോള്‍ വെറും 500 രൂപയാണ്  പിഴയായി നല്‍കേണ്ടി വരിക. എന്നാല്‍, അതിനു ശേഷം ഇരട്ടി തുക പിഴയായി  നൽകേണ്ടി വരും.

LPG Rate 

LPG വില:  എല്ലാ മാസവും ഒന്നാം തീയതിയാണ് പാചക വാതക വില പരിഷ്കരിക്കുന്നത്. സിലിണ്ടറുകളുടെ വില  കഴിഞ്ഞ കുറേ മാസങ്ങളായി തുടർച്ചയായി വര്‍ദ്ധിക്കുകയാണ്. അതിന്‍റെ വെളിച്ചത്തില്‍ ജൂലൈ  1ന് എൽപിജി സിലിണ്ടറിന്‍റെ വിലയും വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തൽ. 

Cryptocurrency

ജൂലൈ 1 മുതൽ ക്രിപ്‌റ്റോകറൻസികളിൽ നിക്ഷേപിക്കുന്നവർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാകാന്‍ പോകുന്നത്.  അതായത്, ഈ മാറ്റങ്ങള്‍ അവരുടെ സാമ്പത്തിക  ലാഭത്തെ ഏറെ സ്വാധീനിക്കും.  അതായത്,  30% നികുതിക്ക് ശേഷം  ക്രിപ്‌റ്റോകറൻസികളിൽ നിക്ഷേപിക്കുന്നവർക്ക് മറ്റൊരു വലിയ തിരിച്ചടി ലഭിക്കാൻ പോകുന്നു. ഇപ്പോൾ ക്രിപ്‌റ്റോയിൽ പണം നിക്ഷേപിക്കുന്നവരും 1% ടിഡിഎസ് നൽകേണ്ടിവരും. കൂടാതെ, അതിൽ നിങ്ങൾക്ക് നഷ്ടം സംഭവിക്കുകയാണെങ്കിൽപ്പോലും, ടിഡിഎസ് നൽകേണ്ടിവരും. 

ഇന്ധന വില :  അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ മാറ്റങ്ങള്‍ വരുന്നതിനാല്‍, ഇന്ധന വിലയിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link