Financial Deadlines: 2022 മാര്‍ച്ച്‌ 31 നുമുന്‍പായി പൂര്‍ത്തിയാക്കേണ്ട സാമ്പത്തിക കാര്യങ്ങള്‍ ഇവയാണ്, സമയപരിധി അവസാനിച്ചാല്‍ വന്‍ പണനഷ്ടം

Thu, 17 Mar 2022-1:10 pm,

പാൻ കാർഡും  ആധാർ കാർഡും തമ്മില്‍  ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി മാർച്ച് 31, 2022 ആണ്. 2021 സെപ്റ്റംബർ 30 ആയിരുന്നു  ആദ്യം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്ന സമയപരിധി. പിന്നീട് കോവിഡ്-19 മഹാമാരി മൂലം അത്  ദീര്‍ഘിപ്പിക്കുകയായിരുന്നു. മാർച്ച് 31, 2022-ന് മുന്‍പായി  പാൻ കാർഡും  ആധാർ കാർഡും തമ്മില്‍  ലിങ്ക്  ചെയ്യാതെ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍  10,000 രൂപ പിഴ ചുമത്തുന്നതിലേക്ക് നയിച്ചേക്കാം.  കൂടാതെ ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം പാൻ കാർഡ് നിഷ്‌ക്രിയമായതായി കണക്കാക്കും.

2021-22 വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31, 2022 ആണ്.  റിപ്പോര്‍ട്ട്  അനുസരിച്ച്, ഈ തീയതിയ്ക്ക്  മുന്‍പായി  ഒരു വ്യക്തി ITR ഫയൽ ചെയ്തില്ല എങ്കില്‍  ആദായ നികുതി നിയമം അനുസരിച്ച്  അവർക്ക് 10,000 രൂപ പിഴ ചുമത്തപ്പെടാം. സമര്‍പ്പിച്ച ITR -ൽ ഒരാൾക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ  പുതുക്കിയ ITR ഫയൽ ചെയ്യാം.   മുകളില്‍ പറഞ്ഞ തിയതിയ്ക്ക് ശേഷം ITR ഫയല്‍ ചെയ്യുമ്പോള്‍ ഒരു പക്ഷെ കനത്ത പിഴ അടയ്‌ക്കേണ്ടി വരും.

നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (Know Your Customer - KYC) പ്രക്രിയ കേന്ദ്ര സർക്കാർ നിർബന്ധമാക്കിയിരിക്കുകയാണ്.  യഥാർത്ഥത്തിൽ 2021 ഡിസംബർ 31 ആയിരുന്നു KYC സമര്‍പ്പിക്കേണ്ട അവസാന തിയതി.  എന്നാൽ പിന്നീട് 2022 മാർച്ച് 31 വരെ  ഇത് നീട്ടുകയായിരുന്നു.  കള്ളപ്പണ ഇടപാടുകള്‍ തടയുന്നതിനാണ്  KYC നിര്‍ബന്ധമാക്കിയത്.  KYC സമര്‍പ്പിക്കുമ്പോള്‍  പാസ്‌പോർട്ട്, മേല്‍വിലാസ തെളിവ് തുടങ്ങിയ വിശദാംശങ്ങൾ ബാങ്കിൽ സമർപ്പിക്കേണ്ടതുണ്ട്.

ആദായ നികുതി ഇളവ് ലഭിക്കാന്‍ നിക്ഷേപ പദ്ധതികള്‍ 

2021-22 സാമ്പത്തിക വർഷത്തേക്ക് ആദായ നികുതി ഇളവ് ലഭിക്കാനുതകും (Tax Saving Schemes) വിധമുള്ള സാമ്പത്തിക പദ്ധതികളില്‍   മാർച്ച് 31-നകം നിക്ഷേപിക്കുക.  ഇത്തരത്തിലുള്ള ടാക്സ് സേവിംഗ് സ്കീമുകളിൽ പണം  നിക്ഷേപിക്കുക, അതിലൂടെ നിങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കും. പിപിഎഫ്, സുകന്യ സമൃദ്ധി തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികള്‍  ഉൾപ്പെടുന്നു.  കൂടാതെ, എൽഐസി പോളിസി എടുക്കുന്നതുവഴിയും ടാക്സ് ലഭിക്കാം.  

2015-ൽ ഭവന, നഗര ദാരിദ്ര്യ നിർമാർജന മന്ത്രാലയമാണ് PMAY ആരംഭിച്ചത്. 'എല്ലാവർക്കും വീട്' എന്ന ദൗത്യത്തിന് കീഴിലാണ് ഇത് ആരംഭിച്ചത്. സ്‌കീമിന്‍റെ മൂന്നാം ഘട്ടത്തിൽ അപേക്ഷകൾ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി 2022 മാർച്ച് 31-ന് അവസാനിക്കും. PMAY സ്കീമില്‍ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഉടന്‍ ചെയ്യുക,  ഗുണഭോക്താക്കൾക്ക് 20 വർഷത്തെ ലോൺ @ 6.5% p.a. നിരക്കില്‍ ലോണ്‍ ലഭിക്കും. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link