ഷാർജയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം; തൊഴിലാളികളെ സുരക്ഷിതമായി ഒഴിപ്പിച്ചു
ഷാർജയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം
അൽ താവുൻ മേഖലയിൽ വ്യാഴാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്
ഷാർജ എക്സ്പോയ്ക്ക് പിന്നിൽ നിർമാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീപിടിച്ചത്
കെട്ടിടത്തിൽ നിന്നും തൊഴിലാളികളെ സുരക്ഷിതമായി ഒഴിപ്പിച്ചു
അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി