Fish Benefits: മത്സ്യം കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ രോഗങ്ങളെ ഭയപ്പെടേണ്ട
ഭൂമിയിലെ ഏറ്റവും പോഷകഗുണമുള്ള ഭക്ഷണമാണ് മത്സ്യം എന്നാണ് പറയപ്പെടുന്നത്. ഭക്ഷണത്തിൽ മത്സ്യം ഉൾപ്പെടുത്താൻ ഡോക്ടർമാരും ശുപാർശ ചെയ്യുന്നതിന്‍റെ കാരണം അതില്‍ അടങ്ങിയിരിയ്ക്കുന്ന പോഷകങ്ങള്‍ ആണ്. മത്സ്യം കഴിക്കുന്നത് പല രോഗങ്ങളേയും ചെറുക്കാന്‍ സഹായിയ്ക്കുന്നു. മത്സ്യത്തിൽ പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
മത്സ്യം കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിയ്ക്കുന്നത്. . ഭക്ഷണത്തിൽ ധാരാളം മത്സ്യം ഉൾപ്പെടുത്തിയാൽ പ്രമേഹം കുറയും.
ഒമേഗ 3 അടങ്ങിയിട്ടുള്ള ഭക്ഷണം ധാരാളം കഴിക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. മത്സ്യത്തിൽ DHA, EPA ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തധമനികളിലെ കോശങ്ങളെ സംരക്ഷിക്കുന്നു. ഭക്ഷണത്തിൽ പതിവായി മത്സ്യം ഉൾപ്പെടുത്തുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്ന് വിവിധ ഗവേഷണങ്ങളിൽ നിഗമനം ചെയ്യപ്പെടാനുള്ള കാരണം ഇതാണ്. അതായത് മത്സ്യം കഴിയ്ക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യതയും കുറയുന്നു.
തലച്ചോറിന്‍റെ ആരോഗ്യത്തിന് മത്സ്യം നല്ലതാണ്. മത്സ്യത്തിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, അതിനാൽ മെറ്റബോളിസത്തിന്‍റെ അളവ് വർദ്ധിക്കുന്നു. മനുഷ്യ മസ്തിഷ്കത്തിന്‍റെ ആരോഗ്യത്തിനും മത്സ്യം ഗുണം ചെയ്യുമെന്ന് ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ ഭക്ഷണത്തിൽ മത്സ്യം ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്.
സസ്യാഹാരികള്‍ പോലും മത്സ്യത്തിന്‍റെ ഗുണങ്ങള്‍ മനസിലാക്കി ഭക്ഷണത്തിൽ മത്സ്യം ഉൾപ്പെടുത്തുകയാണ്. മുൻ അമേരിക്കൻ പ്രസിഡന്‍റ് ബിൽ ക്ലിന്‍റണ്‍ തന്‍റെ വെഗാന്‍ ഡയറ്റില്‍ മത്സ്യം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭക്ഷണത്തിൽ മത്സ്യം ഉൾപ്പെടുത്തുന്നവരെ പാസറ്റേറിയൻസ് (Pescatarian )എന്ന് വിളിക്കുന്നു. സസ്യഭുക്കാണ് എങ്കിലും മത്സ്യം കഴിയ്ക്കുന്നവരാണ് ഇവര്‍.