Hair Oil: മഴക്കാലത്ത് മുടിയുടെ സംരക്ഷണത്തിന് മികച്ച അഞ്ച് ഓയിലുകൾ
വെളിച്ചെണ്ണ പുരട്ടുന്നത് മുടിയെ മിനുസവും തിളക്കവുമുള്ളതാക്കുന്നു. മുടിയുടെ അറ്റം പിളരുന്നതും മുടി പൊട്ടുന്നതും തടയാൻ വെളിച്ചെണ്ണ പുരട്ടുന്നത് സഹായിക്കും. ഇത് തലയോട്ടിയിലെ രക്തയോട്ടം ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു.
കറ്റാർവാഴ എണ്ണ ഉപയോഗിക്കുന്നത് മുടിയെ ബലമുള്ളതാക്കുന്നു. തലയോട്ടിയിലുണ്ടാകുന്ന അലർജി, താരൻ, ചൊറിച്ചിൽ എന്നിവയ്ക്കും കറ്റാർവാഴ എണ്ണ മികച്ചതാണ്.
ഉള്ളി ഉൾപ്പെടുത്തിയിട്ടുള്ള ഹെയർ ഓയിൽ ഉപയോഗിക്കുന്നത് മുടി കൊഴിച്ചിൽ കുറച്ച് മുടി വളരുന്നതിന് സഹായിക്കുന്നു. സൾഫർ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഈ ഹെയർ ഓയിൽ.
വേപ്പ് എണ്ണ മുടി വളരാൻ മികച്ചതാണ്. മുടിക്ക് കറുത്ത നിറം നൽകാനും വേപ്പ് എണ്ണ മികച്ചതാണ്. വേപ്പ് എണ്ണ മുടി കൊഴിയുന്നത് കുറയ്ക്കുകയും മുടിയുടെ വളർച്ചയെ വേഗതയുള്ളതാക്കുകയും ചെയ്യും.
ടീ ട്രീ ഓയിൽ ചർമ്മം, മുടി, നഖം എന്നിവയുടെയെല്ലാം ആരോഗ്യത്തിന് ഉൾപ്പെടെ നിരവധി ഉപയോഗങ്ങളുള്ള എണ്ണയാണ്. ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസുകൾ എന്നിവയെ നശിപ്പിച്ച് ചർമ്മവും മുടിയും ആരോഗ്യമുള്ളതാക്കുന്നതിന് ടീ ട്രീ ഓയിൽ മികച്ചതാണ്.