വിണ്ടുകീറിയ പാദങ്ങൾ മനോഹരമാക്കാൻ അഞ്ച് മാർഗങ്ങൾ ഇതാ
ആപ്പിൾ സിഡെർ വിനെഗർ: ആപ്പിൾ സിഡെർ വിനെഗർ പാദങ്ങൾ വിണ്ടുകീറുന്നതിന് മികച്ച പരിഹാരമാർഗം ആണ്. ആപ്പിൾ സിഡെർ വിനെഗർ രണ്ട് ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി പാദങ്ങൾ ഈ വെള്ളത്തിൽ മുക്കി വയ്ക്കുന്നത് വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
മോയ്സ്ചറൈസിംഗ്: വാസ്ലിൻ ഉപയോഗിച്ചോ അല്ലെങ്കിൽ ചർമ്മത്തെ മൃദുലമാക്കുന്ന ഏതെങ്കിലും ക്രീമുകൾ ഉപയോഗിച്ചോ ദിവസത്തിൽ രണ്ടുതവണയെങ്കിലും നിങ്ങളുടെ പാദങ്ങൾ മോയ്സ്ചറൈസ് ചെയ്യുക. ഇത് നിർജ്ജീവമായ ചർമ്മത്തിന്റെ വളർച്ചയും വരൾച്ചയും തടയും.
തേൻ: തേൻ ചർമ്മത്തിന് ഒരു മികച്ച മോയ്സ്ചറൈസിംഗ് ഏജന്റാണ്. തേനിൽ ആന്റി ബാക്ടീരിയൽ, ആന്റി മൈക്രോബയൽ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇളം ചൂടുവെള്ളത്തിൽ അൽപ്പം തേൻ ചേർത്ത് ആ വെള്ളത്തിൽ പാദങ്ങൾ മുക്കിവയ്ക്കുക. ഇതിന് ശേഷം, സ്‌ക്രബ് ചെയ്‌ത് മൃതചർമ്മം മൃദുവായി നീക്കം ചെയ്യാൻ ശ്രമിക്കുക.
എക്സ്ഫോളിയേറ്റ്: നിങ്ങളുടെ പാദങ്ങൾ ചെറുചൂടുള്ള വെള്ളത്തിൽ മുക്കിവയ്ക്കുക. കട്ടിയുള്ള ചർമ്മം നീക്കം ചെയ്യാൻ ലൂഫ, ഫൂട്ട് സ്‌ക്രബ്ബർ അല്ലെങ്കിൽ പ്യൂമിക് സ്റ്റോൺ എന്നിവ ഉപയോഗിക്കുക. പിന്നീട്, വാസ്ലിൻ അല്ലെങ്കിൽ ഏതെങ്കിലും മോയ്സ്ചറൈസർ ഉപയോഗിച്ച് നിങ്ങളുടെ പാദങ്ങൾ മോയ്സ്ചറൈസ് ചെയ്യുക.
വെളിച്ചെണ്ണ: കാലിൽ വെളിച്ചെണ്ണ പുരട്ടുന്നത് ചർമ്മം വരണ്ടതാകുന്നതിൽ നിന്ന് തടയും. വെളിച്ചെണ്ണ ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കും. ചർമ്മത്തെ മൃദുലമാക്കുന്ന ഏറ്റവും മികച്ച ഏജന്റുകളിലൊന്നാണ് വെളിച്ചെണ്ണ.