Liver Detox Drinks: കരളിലെ വിഷാംശം നീക്കാൻ ഈ പാനീയങ്ങൾ കുടിക്കാം; ആരോഗ്യം മികച്ചതാക്കാം
കരളിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്ന ഡിടോക്സ് പാനീയങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
കരളിലെ വിഷാംശം ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന പാനീയമാണ് നാരങ്ങാ വെള്ളം. നാരങ്ങയിൽ ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മികച്ചതാക്കുന്നതിനും സഹായിക്കുന്നു.
കരളിലെ വിഷാംശം ഇല്ലാതാക്കുന്നത് ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളുള്ള പാനീയമാണ് ഗ്രീൻ ടീ. ഗ്രീൻ ടീയിൽ കാറ്റെച്ചിൻസ് എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ഇത് കരളിലെ വീക്കം കുറയ്ക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
മഞ്ഞളിന് നിരവധി ഔഷധ ഗുണങ്ങളുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന കുർക്കുമിന് എന്ന സംയുക്തത്തിന് ആൻറി ഓക്സിഡൻറ് ഗുണങ്ങളുണ്ട്. മഞ്ഞൾ വെള്ളം, മഞ്ഞൾ ചായ, മഞ്ഞൾ പാൽ എന്നിവ കുടിക്കുന്നത് കരളിലെ വിഷാംശം നീക്കാൻ സഹായിക്കുന്നു.
കരളിൻറെ ആരോഗ്യത്തിന് സഹായിക്കുന്ന ധാതുക്കൾ, ആൻറി ഓക്സിഡൻറുകൾ, വിറ്റാമിനുകൾ എന്നിവ ബീറ്റ്റൂട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.ഓക്സിഡേറ്റീവ് സമ്മർദ്ദം കുറച്ച് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും ബീറ്റ്റൂട്ട് മികച്ചതാണ്.
ഡാൻഡെലിയോൺ റൂട്ട് ടീ, കരളിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഉണങ്ങിയ ഡാൻഡെലിയോൺ റൂട്ട് ചൂട് വെള്ളത്തിൽ 10 മിനിറ്റോളം കുതിർത്തതിന് ശേഷം ഈ വെള്ളം കുടിക്കാം.