Famous monuments: ഇന്ത്യയിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച അഞ്ച് പ്രശസ്ത സ്മാരകങ്ങൾ- ചിത്രങ്ങൾ
ബോംബെ ഹൈക്കോടതി: വിക്ടോറിയ രാജ്ഞി അനുവദിച്ച ലെറ്റേഴ്സ് പേറ്റന്റ് പ്രകാരം പ്രസിഡൻസി ടൗണുകളിൽ ഇന്ത്യയിൽ സ്ഥാപിച്ച മൂന്ന് കോടതികളിൽ ഒന്നാണ് ബോംബെ ഹൈക്കോടതി. ബോംബെ ഹൈക്കോടതിയുടെ നിർമാണ പ്രവർത്തനങ്ങൾ 1871 ൽ ആരംഭിച്ചു. ബ്രിട്ടീഷ് എഞ്ചിനീയർ കേണൽ ജെയിംസ് എ ഫുള്ളർ ആണ് ഇത് രൂപകൽപ്പന ചെയ്തത്.
ഗേറ്റ്‌വേ ഓഫ് ഇന്ത്യ, മുംബൈ: 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമ്മിച്ച ഒരു കമാനാകൃതിയിലുള്ള ഈ സ്മാരകം ബ്രിട്ടീഷ് രാജാവ് ജോർജ്ജ് അഞ്ചാമന്റെ സന്ദർശനത്തിന്റെ സ്മരണയ്ക്കായി നിർമിച്ചതാണ്. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് രാജാവാണ് ജോർജ്ജ് അഞ്ചാമൻ. ഇന്തോ-ഇസ്ലാമിക് ശൈലിയിലാണ് സ്മാരകം നിർമിച്ചിരിക്കുന്നത്. ജോർജ്ജ് വിറ്റെറ്റ് ആയിരുന്നു ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ ഡിസൈനർ. പിന്നീട്, പ്രധാന ബ്രിട്ടീഷ് കൊളോണിയലുകൾക്ക് ഇന്ത്യയിലേക്കുള്ള ആചാരപരമായ പ്രവേശനത്തിന്റെ പ്രതീകമായി ഇത് മാറി.
വിക്ടോറിയ മെമ്മോറിയൽ, കൊൽക്കത്ത: സെൻട്രൽ കൊൽക്കത്തയിലെ മൈതാനത്ത് നിലകൊള്ളുന്ന ഒരു വലിയ മാർബിൾ കെട്ടിടമായ വിക്ടോറിയ മെമ്മോറിയൽ 1906 നും 1921 നും ഇടയിൽ നിർമ്മിച്ചതാണ്. ഇത് വിക്ടോറിയ രാജ്ഞിയുടെ സ്മരണയ്ക്കായി സമർപ്പിച്ചിരിക്കുന്നു. 1901 ജനുവരിയിൽ വിക്ടോറിയ രാജ്ഞിയുടെ മരണശേഷം, ചക്രവർത്തിക്ക് ഒരു സ്മാരകം പണിയാൻ കഴ്സൺ പ്രഭു നിർദ്ദേശിച്ചു. വില്യം എമേഴ്സൺ ഇൻഡോ-സാർസെനിക് റിവൈവലിസ്റ്റ് ശൈലിയിലാണ് ഈ കെട്ടിടം രൂപകൽപ്പന ചെയ്തത്.
ഇന്ത്യാ ഗേറ്റ്, ന്യൂഡൽഹി: ഇപ്പോൾ യുദ്ധസ്മാരകമായി നിലകൊള്ളുന്ന ഇന്ത്യാ ഗേറ്റ് എല്ലാ മഹാനായ സൈനികരുടെയും പരമോന്നത ത്യാഗത്തെ സ്മരിക്കുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ സ്മാരകമായും യുദ്ധ സ്മാരകമായും 1918-ലാണ് ഇത് നിർമിച്ചത്. ന്യൂഡൽഹിയിലെ പ്രധാന വാസ്തുശില്പി കൂടിയായിരുന്ന സർ എഡ്വിൻ ലൂട്ടിയൻസാണ് ഇത് രൂപകൽപ്പന ചെയ്തത്.
രാഷ്ട്രപതി ഭവൻ: തലസ്ഥാന നഗരം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയപ്പോൾ ബ്രിട്ടീഷ് ഭരണകൂടമാണ് ന്യൂ ഡൽഹിയിലെ മുഴുവൻ നിർമാണ പ്രവൃത്തികളും നടത്തിയത്. ഇവയിലെ ഐതിഹാസിക സ്മാരകങ്ങളിലൊന്നാണ് രാഷ്ട്രപതി ഭവൻ (പ്രസിഡൻഷ്യൽ പാലസ്). 1799 നും 1803 നും ഇടയിൽ വെല്ലസ്ലി പ്രഭു കൊട്ടാരത്തിന്റെ നിർമാണത്തിനുള്ള ഉത്തരവുകൾ പാസാക്കി. 1912-ൽ ബംഗാൾ ഗവർണർ ഈ കെട്ടിടത്തിൽ താമസമാക്കി. സർ എഡ്വിൻ ലൂട്ടിയൻസാണ് ഈ കെട്ടിടം രൂപകല്പന ചെയ്തത്.