Iron Rich Seeds: ഹൃദയത്തിന്റെ ആരോഗ്യം വർധിപ്പിക്കാൻ ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കാം
ശരീരത്തിൽ ഇരുമ്പിൻറെ അളവ് കുറയുന്നത് ക്ഷീണം, ബലഹീനത, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. ശരീരത്തിൽ ഇരുമ്പിൻറെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
ശരീരത്തിൽ ഇരുമ്പിൻറെ അളവ് വർധിപ്പിക്കുന്നതിന് സൂര്യകാന്തി വിത്തുകൾ മികച്ചതാണ്.
ക്വിനോവ ഒരു ധാന്യമാണ്. ഇത് ഇരുമ്പ് പ്രധാനം ചെയ്യുന്നു. പാകം ചെയ്ത ഒരു കപ്പ് ക്വിനോവയിൽ ഏകദേശം 2.8 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുന്നു.
മത്തങ്ങ വിത്തുകളിൽ വലിയ അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഒരു ഔൺസ് മത്തങ്ങ വിത്തുകൾ ഏകദേശം 2.5 മില്ലിഗ്രാം ഇരുമ്പ് നൽകുന്നു. ഇത് ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിന് സഹായിക്കുന്നു.
ഫ്ലാക്സ് സീഡ്സിൽ ഒമേഗ 3 മാത്രമല്ല, ഇരുമ്പും അടങ്ങിയിട്ടുണ്ട്. ഒരു ടേബിൾസ്പൂൺ ഫ്ലാക്സ് സീഡിൽ 0.6 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുന്നു.
ചിയ വിത്തുകൾ നിരവധി ആരോഗ്യഗുണങ്ങൾ ഉള്ളവയാണ്. ഒരു ഔൺസ് ചിയ വിത്ത് 1.6 മില്ലിഗ്രാം ഇരുമ്പും മറ്റ് ധാതുക്കളും നൽകും.