Fixed deposit: സ്ഥിര നിക്ഷേപത്തിന് മികച്ച ലാഭം വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ ബാങ്കുകൾ ഇവയാണ്
അഞ്ച് വർഷത്തെ നിക്ഷേപ കാലയളവിൽ, എസ്ബിഐ 5.50 ശതമാനം വാർഷിക പലിശയായി നൽകുന്നു. മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 6.30 ശതമാനം പലിശ നൽകുന്നു.
അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 5.75 ശതമാനം വാർഷിക പലിശ നിരക്കുള്ള ഇന്ത്യയിലെ ബാങ്കുകളിലൊന്നാണ് ആക്സിസ് ബാങ്ക്. മുതിർന്ന പൗരന്മാർക്ക് അഞ്ച് വർഷത്തെ നിക്ഷേപത്തിന് 6.50 ശതമാനം വാർഷിക പലിശ നിരക്കാണുള്ളത്.
യെസ് ബാങ്ക് സാധാരണ ജനങ്ങൾക്ക് അഞ്ച് വർഷത്തേക്ക് 6.50 ശതമാനം വാർഷിക പലിശ നിരക്കിൽ സ്ഥിരനിക്ഷേപം വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 7.25 ശതമാനം നിരക്കിലാണ് സ്ഥിര നിക്ഷേപത്തിന് പലിശ നൽകുന്നത്.
അഞ്ച് വർഷ കാലയളവിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് പ്രതിവർഷം 3.50 ശതമാനം പലിശ നിരക്കിൽ ടേം ഡെപ്പോസിറ്റുകൾ സിറ്റി ബാങ്ക് വാഗ്ദാനം ചെയ്യുന്നു. നികുതി ലാഭിക്കുന്ന ടേം ഡെപ്പോസിറ്റ് പ്ലാനുകളും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
അഞ്ച് വർഷത്തേക്ക് എച്ച്‌ഡിഎഫ്‌സി ബാങ്കിൽ സ്ഥിര നിക്ഷേപത്തിന് 5.70 ശതമാനമാണ് പലിശ. മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 6.20 ശതമാനം പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
അഞ്ച് വർഷത്തേക്ക് സ്ഥിര നിക്ഷേപങ്ങൾക്ക് 6.50 ശതമാനം പലിശയാണ് ഇൻഡസ്ഇൻഡ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം ഏഴ് ശതമാനം പലിശയാണ് നൽകുന്നത്.