Floating Solar Power Plant: വിശാഖപട്ടണത്തെ ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റ് കമ്മീഷൻ ചെയ്തു- ചിത്രങ്ങൾ
ഗ്രേറ്റർ വിശാഖപട്ടണം മുനിസിപ്പൽ കോർപ്പറേഷൻ (ജിവിഎംസി) മേഘാദ്രി ഗെദ്ദ റിസർവോയറിൽ ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റ് കമ്മീഷൻ ചെയ്തു
12 ഏക്കർ സ്ഥലത്ത് ആരംഭിച്ച പവർ പ്ലാന്റിന് പ്രതിവർഷം 4.2 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകുമെന്ന് ഗ്രേറ്റർ വിശാഖപട്ടണം മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ജി ലക്ഷ്മിഷ പറഞ്ഞു
ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റ് 54,000 ടൺ കൽക്കരി ലാഭിക്കുന്നതിന് സഹായിക്കും
വിശാഖപട്ടണത്തിന്റെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ മേഘദ്രി ഗെദ്ദ നഗരത്തിലേക്ക് ഏകദേശം 10 മില്യൺ ഗാലൺസ് ജലം വിതരണം ചെയ്യുന്നു
റിസർവോയറിൽ നിന്നുള്ള ജലത്തിന്റെ ബാഷ്പീകരണം ഒരു പരിധിവരെ കുറയ്ക്കാനും സോളാർ പാനലുകൾ സഹായിക്കും