Food For Instant Energy: ഞൊടിയിടയില്‍ ഊര്‍ജ്ജം ലഭിക്കും, ഈ ആഹാരപദാര്‍ത്ഥങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉൾപ്പെടുത്തൂ
നെയ്യ്
ദിവസവും ഭക്ഷണത്തോടൊപ്പം അല്പം നെയ്യ് കഴിയ്ക്കുക. നെയ്യ് കഴിച്ചാൽ ക്ഷീണം മാറും, കൂടാതെ പ്രതിരോധ ശക്തിയും വര്‍ദ്ധിക്കും. വേണമെങ്കിൽ പാലിൽ നെയ്യ് ചേർത്ത് കുടിക്കാം.
പഴങ്ങളും പച്ചക്കറികളും മുടങ്ങാതെ കഴിയ്ക്കുക
വിറ്റാമിനുകൾ, ഇരുമ്പ്, ഫൈബർ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും മുടങ്ങാതെ കഴിയ്ക്കുക. ഇത് ക്ഷീണവും ബലഹീനതയും അകറ്റാൻ മാത്രമല്ല ഊർജം നിലനിർത്താനും സഹായിയ്ക്കും.
പയറുവര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
പയർവർഗ്ഗങ്ങൾ ഭക്ഷണത്തിൽ ചേർക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ മാത്രമല്ല നൽകുന്നത്. മറിച്ച്, ഇവ കഴിക്കുന്നതിലൂടെ ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താനും കഴിയും. ക്ഷീണവും ബലഹീനതയും ഇല്ലാതാക്കാൻ, നിങ്ങളുടെ ഭക്ഷണത്തിൽ തീർച്ചയായും പയർവർഗ്ഗങ്ങൾ ചേർക്കുക.
തുളസിയുടെ ഉപയോഗം
ഭക്ഷണത്തിൽ തുളസി ചേർക്കാം. തുളസിയില തിളപ്പിച്ച് ആ വെള്ളം കുടിക്കുക. ഇതുവഴി തലവേദന, സീസണൽ പനി എന്നിവയെ മറികടക്കാം. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് തുളസിവളരെ ഉപയോഗപ്രദമാണ്.
മഞ്ഞൾ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
ക്ഷീണം, ബലഹീനത എന്നിവയും മഞ്ഞൾ കഴിക്കുന്നതിലൂടെ ഇല്ലാതാകും. ഭക്ഷണത്തിൽ മഞ്ഞൾ ചേര്‍ക്കുകയോ മഞ്ഞൾപാല്‍ കുടിയ്ക്കുകയോ ആവാം ഇത് ശരീരത്തിന് തൽക്ഷണ ഊര്‍ജ്ജം പ്രദാനം ചെയ്യും.