Healthy Foods: പ്രകൃതിദത്തമായി ഊർജ്ജം വർധിപ്പിക്കും ഈ ഭക്ഷണങ്ങൾ
പ്രഭാതഭക്ഷണം ദിവസം മുഴുവനുമുള്ള ആരോഗ്യത്തിൽ വലിയ പങ്ക് വഹിക്കുന്നു.
നെല്ലിക്ക ജ്യൂസ് വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ്. ഇത് രോഗപ്രതിരോധ സംവിധാനം മികച്ചതാക്കാൻ സഹായിക്കുന്നു.
കറ്റാർ വാഴ ജ്യൂസിൻറെ ഗുണങ്ങൾ ദഹനം മികച്ചതാക്കാനും ശരീരത്തിന് ഊർജ്ജം നൽകാനും സഹായിക്കുന്നു.
പപ്പായയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഇത് ദഹനം മികച്ചതാക്കാനും സഹായിക്കുന്നു.
ബദാം, വാൽനട്ട്, പിസ്ത തുടങ്ങിയ നട്സുകൾ കഴിക്കുന്നത് ശരീരത്തിന് ഊർജ്ജം നൽകും. ഇത് മസ്തിഷ്കാരോഗ്യത്തിനും ഗുണം ചെയ്യും.
തേങ്ങാവെള്ളത്തിൽ ഇലക്ട്രോലൈറ്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് ഊർജം നൽകാൻ സഹായിക്കുന്നു.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)