പ്രതിരോധ ശേഷി കൂട്ടാൻ ഇവ ഭക്ഷണത്തിന്റെ ഭാഗമാക്കാം
പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിന് മികച്ച പാനീയമാണ് ഗ്രീൻ ടീ. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ശരീരത്തിന് ജലാംശം നൽകുന്നതിനും ഗ്രീൻ ടീ മികച്ചതാണ്. ശരീരഭാരം ആരോഗ്യകരമായി നിലനിർത്തുന്നതിനും ഗ്രീൻ ടീ സഹായിക്കും.
തൈര് വേനൽക്കാലത്ത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്‌സിന് പ്രതിരോധശേഷി വർധിപ്പിക്കാൻ സാധിക്കും. ദഹന സംബന്ധമായ പ്രശ്നങ്ങൾ, ഹൃദയാരോഗ്യം, അലർജി എന്നിവ പരിഹരിക്കാനും തൈര് നല്ലതാണ്.
വളരെ ഉയർന്ന പോഷകമൂല്യമുള്ളതും ശരീരത്തിന് വളരെ ഗുണം ചെയ്യുന്നതുമാണ് ഇഞ്ചി. ശരീരത്തിനെ വിവിധ അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഇഞ്ചി സഹായിക്കുന്നു.
ബട്ടൺ മഷ്‌റൂമിൽ അടങ്ങിയിരിക്കുന്ന റൈബോഫ്ലേവിൻ, നിയാസിൻ എന്നിവ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വിറ്റാമിനുകളാണ്. അതിനാൽ ബട്ടൺ മഷ്റൂം ശരീരത്തിന് വളരെയധികം ഗുണം ചെയ്യും.
മധുരക്കിഴങ്ങ് പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ്. മികച്ച രീതിയിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മധുരക്കിഴങ്ങ് സഹായിക്കും. ഉരുളക്കിഴങ്ങിന് ആരോഗ്യകരമായ ഒരു ബദലാണ് മധുരക്കിഴങ്ങ്.