Cholesterol: എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ
പഴങ്ങൾ: പഴങ്ങൾ നിങ്ങളുടെ ശരീരത്തെ പോഷിപ്പിക്കുക മാത്രമല്ല, നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് ശരീരത്തിലെ നല്ല കൊളസ്‌ട്രോൾ കൂട്ടണമെങ്കിൽ നാരുകൾ അടങ്ങിയ പഴങ്ങൾ കഴിക്കണം. ഇതിനായി ആപ്പിൾ, മുന്തിരി, സിട്രസ് പഴങ്ങൾ, പിയർ അല്ലെങ്കിൽ കിവി എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
നട്‌സ്: ശരീരത്തിലെ നല്ല കൊളസ്‌ട്രോൾ വർധിപ്പിക്കണമെങ്കിൽ നട്സ് തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. നട്സ് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മികച്ചതാക്കുന്നതിനും ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിനും സഹായിക്കും.
ബീൻസ്: ബീൻസ് കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ബീൻസിൽ ആവശ്യമായ അളവിൽ പ്രോട്ടീൻ, കാൽസ്യം, ഇരുമ്പ്, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. നല്ല കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കുന്നതിന് ബീൻസ് കഴിക്കുന്നത് നല്ലതാണ്.
ധാന്യങ്ങൾ: നല്ല കൊളസ്‌ട്രോൾ വർധിപ്പിക്കുന്നതിന് ആദ്യം നിങ്ങളുടെ ഭക്ഷണത്തിൽ ധാന്യങ്ങൾ ഉൾപ്പെടുത്തുക. കാരണം അതിൽ പ്രോട്ടീൻ, ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഓട്‌സും ബ്രൗൺ റൈസും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
കൊളസ്‌ട്രോൾ എന്ന പേര് കേൾക്കുമ്പോൾ തന്നെ തലച്ചോറ്, ഹൃദയാഘാതം, ക്യാൻസർ തുടങ്ങിയ പ്രശ്‌നങ്ങളാണ് മിക്കവരുടെയും മനസ്സിൽ വരുന്നത്. പക്ഷേ, നമ്മുടെ ശരീരത്തിൽ നല്ല കൊളസ്‌ട്രോൾ, ചീത്ത കൊളസ്‌ട്രോൾ എന്നിങ്ങനെ 2 തരം കൊളസ്‌ട്രോൾ ഉണ്ട്. നല്ല കൊളസ്ട്രോൾ ശരീരത്തിന് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ ചില ഭക്ഷണങ്ങൾ കഴിക്കാം.
തെറ്റായ ജീവിതശൈലി മൂലം ശാരീരികവും മാനസികവുമായ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നവരാണ് ഇന്ന് ഭൂരിഭാഗം പേരും. സമ്മർദ്ദം, തെറ്റായ ഭക്ഷണക്രമം, അമിതമായ ജങ്ക് ഫുഡ് എന്നിവ കാരണം അമിതവണ്ണം, കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങളും ആളുകൾ അഭിമുഖീകരിക്കുന്നുണ്ട്.