Iron Foods: രക്തത്തിൽ ഇരുമ്പിന്റെ അഭാവമോ? കഴിക്കാം ഈ 6 ഭക്ഷണങ്ങൾ
ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും മികച്ച ഉറവിടമാണ് ബീറ്റ്റൂട്ട്. പ്രോട്ടീൻ, കാൽസ്യം, ധാതുക്കൾ എന്നിവയും ഇവയിൽ അടങ്ങിയിട്ടുണ്ട്. വിളർച്ചയുള്ളവർക്ക് ബീറ്റ്റൂട്ട് ജ്യൂസ് അത്യുത്തമമാണ്.
ചീരയിൽ ഇരുമ്പും വിറ്റാമിൻ സി, എ, കെ, മഗ്നീഷ്യം പോലുള്ള ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിനും ഹൈപ്പർടെൻഷനും നല്ലതാണ്.
ഇരുമ്പിന് പുറമെ വിറ്റാമിൻ ബി6, ഫോളേറ്റ് എന്നിവയുടെ മികച്ച ഉറവിടമാണ് കാബേജ്. ഇവ നാരുകളാലും ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമാണ്.
ബ്രോക്കോളി ഇരുമ്പ്, വിറ്റാമിൻ ബി, സി എന്നിവ നമുക്ക് നൽകുന്നു. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടിയവർക്കും മലബന്ധം ഉള്ളവർക്കും ബ്രോക്കോളി കഴിക്കുന്നത് ഏറെ ഗുണകരമാണ്.
ഇരുമ്പ് കൊണ്ട് സമ്പുഷ്ടമായ ആപ്പിൾ ആരോഗ്യകരമായ ഭക്ഷണമാണ്. ദിവസവും ഒരു ആപ്പിൾ അതിന്റെ തൊലിയോടു കൂടി കഴിക്കുന്നത് ശരീരത്തിന് ഗുണകരം.
മുരിങ്ങയിലയും ഇരുമ്പിനാൽ സമ്പന്നമാണ്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിളർച്ച തടയാൻ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)