Vitamin C: വിറ്റാമിൻ സിയും കൊളാജനും വർധിപ്പിക്കും... ഈ ഭക്ഷണങ്ങൾ ചർമ്മത്തിന് മികച്ചത്
കൊളാജൻ വളരെ പ്രധാനപ്പെട്ട പ്രോട്ടീനാണ്. ഇത് ചർമ്മത്തിൻറ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്നു. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു.
വിറ്റാമിൻ എ ധാരാളമായി അടങ്ങിയ ഇലക്കറിയാണ് ചീര. ഇത് ചർമ്മത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താനും അകാല വാർധക്യ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.
ഓറഞ്ചിൽ വിറ്റാമിൻ സി, ഫോളേറ്റ് തുടങ്ങിയ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉത്പാദനം വർധിപ്പിക്കാനും ചർമ്മത്തിലെ ചുളിവുകളും വീക്കവും കുറയ്ക്കാനും ചർമ്മത്തിന് തിളക്കം വർധിപ്പിക്കാനും സഹായിക്കുന്നു.
മികച്ച ആൻറി ഏജിങ് ഏജൻറാണ് കിവി. ഇത് കൊളാജൻ ഉത്പാദനം വർധിപ്പിക്കാനും ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാനും സഹായിക്കുന്നു.
വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് പേരക്ക. ഇവ രണ്ടും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കുന്ന ആൻറി ഓക്സിഡൻറുകളാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)