Acidity: അസിഡിറ്റിയാണോ പ്രശ്നം? ഈ ഭക്ഷണങ്ങളാണ് പരിഹാരം!
വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് അസിഡിറ്റിയെ തടയാന്‍ സഹായിക്കും.
നാരുകൾ ധാരാളം അടങ്ങിയ ഓട്മീല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അസിഡിറ്റിയെ തടയാനും നെഞ്ചെരിച്ചിലിനെ അകറ്റാനും ഗുണകരം.
തൈര് പ്രോബയോട്ടിക് ഭക്ഷണമാണ്. ഇവ അസിഡിറ്റിയെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമായ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അസിഡിറ്റിയെ തടയാന്‍ സഹായിക്കും.
ബദാമിൽ വിറ്റാമിനുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അസിഡിറ്റിയെ തടയാന്‍ സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അസിഡിറ്റിയെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)