Tea: ചായയ്‌ക്കൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കരുത്... പണി കിട്ടും!
പലർക്കും പ്രിയപ്പെട്ട പാനീയമാണ് ചായ. എന്നാൽ, ചായക്കൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ലെന്ന് നിങ്ങൾക്ക് അറിയാമോ?
എരിവുള്ള ഭക്ഷണങ്ങൾ ചായക്കൊപ്പം കഴിക്കരുത്. ഇത് വയറുവേദന, ദഹന സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.
പാൽ ഉത്പന്നങ്ങൾ ചായയ്ക്കൊപ്പം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും.
സിട്രിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ ചായക്കൊപ്പം കഴിക്കുന്നത് ആന്റി ഓക്സിഡന്റുകളായ കാറ്റെച്ചിനുകളുടെ ആഗിരണത്തെ തടസപ്പെടുത്തും.
മധുരമുള്ള ഭക്ഷണങ്ങൾ ചായക്കൊപ്പം അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ കാരണമാകും.
എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ചായക്കൊപ്പം കഴിക്കരുത്.