Migraine: മൈഗ്രേയ്ൻ ആണോ? ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ
![ചായ, കാപ്പി](https://malayalam.cdn.zeenews.com/malayalam/sites/default/files/2024/10/30/291078-migraine-food.png)
ചായ. കാപ്പി തുടങ്ങിയ കഫീൻ അടങ്ങിയ പാനീയങ്ങൾ തലവേദന ഉണ്ടാക്കും.
![ചോക്ലേറ്റ്](https://malayalam.cdn.zeenews.com/malayalam/sites/default/files/2024/10/30/291077-migraine-food-2.png)
ചോക്ലേറ്റിൽ കഫീൻ, ബീറ്റാ-ഫെനൈലെതൈലാമൈൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലവേദനയ്ക്ക് കാരണമാകും.
![അച്ചാറുകൾ](https://malayalam.cdn.zeenews.com/malayalam/sites/default/files/2024/10/30/291076-migraine-food-3.png)
അച്ചാറിൽ ടൈറാമിൻ, ഉപ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മൈഗ്രേനുകൾക്ക് കാരണമാകും.
മൈഗ്രെയ്ൻ പ്രശ്നമുള്ളവർ കൃത്രിമ മധുരം ഉപയോഗിക്കുന്നത് പൂർണമായി ഒഴിവാക്കുക.
ചുവന്ന മുളക്, മസാലകൾ എന്നിവ സ്വാദിഷ്ടമായ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. എന്നാൽ എരിവുള്ള ഭക്ഷണങ്ങളുടെ അമിതോപയോഗം തലവേദനയ്ക്ക് ഇടയാകും.
പലപ്പോഴും തലവേദന വര്‍ധിപ്പിക്കുന്ന ഒന്നാണ് ചീസ്. അതുകൊണ്ട് തന്നെ ചീസിന്റെ അമിതോപയോഗം ഒഴിവാക്കാം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)